mv govindan university hostel

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും വി.ഡി. സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഉണ്ടായ കനത്ത തിരിച്ചടിയുടെ ജാളിത്യം മറയ്ക്കാനാണ് ഈ അക്രമം അഴിച്ചുവിട്ടതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും വ്യക്തമാക്കി.

യാതൊരു പ്രകോപനവുമില്ലാതെ ഹോസ്റ്റലിലേക്ക് അതിക്രമിച്ചുകയറി കെ.എസ്.യു പ്രവർത്തകർ കല്ലും തീപ്പന്തവും എറിയുകയായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എന്നാൽ എസ്.എഫ്.ഐക്കാർ യാതൊരു ആക്രമണവും നടത്തിയിട്ടില്ലെന്നും അവർ തകർത്ത വാഹനം ഏതെന്നു തെളിയിക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പോലീസിലെ രണ്ട് ക്രിമിനലുകൾ നേരിട്ടെത്തിയാണ് ആക്രമിച്ചതെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിലും കയറി ആക്രമണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു. സഞ്ജീവിനെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ഈ ഗൂഢാലോചന നടന്നതെന്നും പോലീസിനെ മുന്നിൽ നിർത്തിയാണ് ഇതെല്ലാം നടപ്പാക്കിയതെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. മന്ത്രിയെ തടഞ്ഞ ആർ.എസ്.എസുകാർക്ക് സംരക്ഷണം നൽകുന്ന പോലീസ്, ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികളെ വേട്ടയാടുകയാണ്. ക്യാമ്പസുകളിൽ എസ്.എഫ്.ഐ നേടുന്ന വലിയ വിജയങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതേണ്ടതില്ലെന്നും, ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Content Highlights: CPM State Secretary M.V. Govindan alleged that the clash at the Thiruvananthapuram University Hostel was a premeditated attack by goons and a deliberate conspiracy to shield V.D. Satheesan.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *