chenthamarakshan

പാലക്കാട്: ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷന്‍ (42) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരിക്ക് നേരെ അതിക്രമം നടന്നത്. കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അവര്‍ യാത്ര ചെയ്ത സ്ലീപ്പര്‍ കോച്ചില്‍ കയറി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

യുവതി ഫോണ്‍ വിളിച്ച് പരാതി അറിയിച്ചതോടെ പ്രതിയെ പാലക്കാട് വെച്ച് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: A 42-year-old man named Chenthamarakshan was arrested at Palakkad railway station for sexually assaulting a female passenger aboard the West Coast Express. The incident occurred in the sleeper coach as the train traveled from Kannur to Chennai. The suspect was remanded after police action.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *