കൊച്ചി: ചേരാനെല്ലൂരില്‍ വാഹനാപകട കേസിലെ പ്രതിയുടെ പിതാവായ ജഡ്ജിയുടെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനില്‍ക്കെയാണ് പോലീസ് പരിശോധന. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നാണ് വിവരം. പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതേസമയം, ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളും ചേരാനല്ലൂര്‍ പോലീസും തമ്മില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച അവസാനിച്ചു.ചര്‍ച്ചയില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. ഹൈക്കോടതിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍ കുടുംബത്തെ രേഖകള്‍ കാണിച്ച് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്ന കുടുംബാംഗങ്ങള്‍ പൊലീസ് നടപടികളില്‍ തങ്ങള്‍ തൃപ്തരാണെന്നും പ്രതികള്‍ക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മാധ്യമങ്ങളോടു പറഞ്ഞു. വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനു ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്.ജയബാലകൃഷ്ണന്റെ കുടുംബം ബുധനാഴ്ച ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു Content Highlights: Police inspected the flat of a High Court judge following court directives regarding the Cheranalloor accident case. Investigators collected CCTV footage to trace the events prior to the crash. Meanwhile, the victim’s family expressed satisfaction with police action and will file a writ petition. Post navigation ഒഎൽഇഡി ഡിസ്പ്ലേയും എ20 പ്രോ ചിപ്പുമായി പുതിയ ആപ്പിൾ ഐപാഡ് മിനി ഇന്ത്യയിൽ 38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്ത സീരിയൽ കില്ലർ ഉഗാണ്ടയിൽ സുരക്ഷാസേനയുടെ പിടിയിലായി