delhi students protest

ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇടതു വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മിന്നൽ സമരം സംഘടിപ്പിച്ചു. കൊണാട്ട് പ്ലേസിലും ജന്തർമന്തർ പരിസരത്തുമാണ് സംഘർഷാവസ്ഥയുണ്ടായത്.

സമരം അടിച്ചമർത്താൻ ഡൽഹി പോലീസും സ്ഥലത്ത് നിലയുറപ്പിച്ചു. സൻസദ് മാർഗിൽ മാർച്ച് തടഞ്ഞ പോലീസ്, പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ വാഹനങ്ങളിലേക്ക് വലിച്ചിഴച്ച് കയറ്റിയത് സംഘർഷത്തിന് കാരണമായി. ഇതിനിടെ എൻ.എസ്.യു.ഐ. പ്രവർത്തകരും കൊണാട്ട് പ്ലേസിൽ പ്രതിഷേധവുമായി രംഗത്തെത്തി. ജന്തർ മന്ദർ പ്രക്ഷോഭങ്ങൾക്കായി തുറന്നുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കൊണാട്ട് പ്ലേസിൽനിന്ന് ജന്തർ മന്ദറിലേക്ക് പ്രവേശിക്കുന്ന ജൻപഥ് റോഡിന്റെ പ്രവേശനഭാഗത്ത് റോഡിൽ കുത്തിയിരുന്നായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ചിലർ ബാരിക്കേഡുകൾ മറിച്ചിട്ടും പോലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിയും മുദ്രാവാക്യം വിളിച്ചു. സമരത്തെത്തുടർന്ന് ഡൽഹിയിലെ പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ കൂടുതൽ കേന്ദ്രസേനാ വിന്യാസവും തുടരുന്നുണ്ട്.

Content Highlights: Protests are intensifying in Delhi, with demands for Chief Election Commissioner Gyanesh Kumar to resign over irregularities in the voter list. As part of this, a flash protest was organized in the capital under the leadership of Left-wing student organizations AIYF and AISF.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *