പത്തനംതിട്ട: അടൂരിൽ ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിന് പിന്നാലെ, ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസ് പാർട്ടിയിൽ വൻ അതൃപ്തിയും ഭിന്നതയും പുകയുന്നു. പീഡനക്കേസുകളിൽ നടപടി നേരിട്ട രാഹുലിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നുവെന്ന നിലപാടിലാണ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗം. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ഡി.സി.സി പ്രസിഡന്റിന്റെ നിലപാടിനെതിരെയും പാർട്ടിയിലും യൂത്ത് കോൺഗ്രസിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏഴംകുളത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂവിവിളിച്ചതാണ് അടൂരിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലെത്തിയ സംഘം അടൂർ ജനറൽ ആശുപത്രിയിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചെന്നും സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സംഘർഷം സൃഷ്ടിച്ചെന്നുമാണ് പ്രധാന ആരോപണം. അതേസമയം, സി.പി.ഐ.എം ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണമാണിതെന്നും തന്റെ സഹപ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ സ്വാഭാവികമായി ഇടപെടുകയായിരുന്നു എന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസുകാർ കേസെടുത്തിട്ടുണ്ട്. രാഹുലിന്റെ വഴിവിട്ട ഇടപെടലുകൾ വീണ്ടും തെരുവ് യുദ്ധത്തിലേക്ക് വഴിവെച്ചതിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം കടുത്ത അമർഷത്തിലാണ്. Content Highlights: Following a violent clash between DYFI and Youth Congress activists in Adoor, significant discontent and division are brewing within the Congress party regarding the actions of Rahul Mamkootathil, who is facing allegations. A prominent faction of the Congress leadership in Pathanamthitta holds the view that Rahul’s activities—particularly given the action taken against him in harassment cases—are causing further setbacks for the party. Post navigation എസ്ഐആർ നടപടികൾ രാജ്യവ്യാപകമായി നിർത്തണം; 10 പ്രധാന ആവശ്യങ്ങളുമായി രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ ഡൽഹിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ മിന്നൽ സമരം; പോലീസുമായി ഉന്തും തള്ളും, പ്രവർത്തകരെ വലിച്ചിഴച്ച് നീക്കി