ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് രാജ്യതലസ്ഥാനത്ത് കൂറ്റൻ ശക്തിപ്രകടനമായി മാറി. രാജാജി മാർഗ് മുതൽ രാംലീല മൈതാനം വരെ അണമുറിയാതെ ഒഴുകിയെത്തിയ പ്രവർത്തകരെ സാക്ഷിയാക്കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് ജയിലിൽ പോകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 2024-ന് ശേഷം 13 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2024-ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്ന് തുറന്നടിച്ചു. ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ആർ.എസ്.എസ് കൈയടക്കിയിരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എവിടെയും പോകേണ്ടതില്ല, നിങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും,” എന്നും ആവേശഭരിതമായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇന്ത്യാ സഖ്യത്തിന്റെ പ്രധാന നേതാക്കളെല്ലാം റാലിയിൽ പങ്കെടുത്തു. Content Highlights: The ‘Chalo Delhi’ protest march, organized by the INDIA bloc to demand the resignation of Chief Election Commissioner Gyanesh Kumar, turned into a massive show of strength in the national capital. With a continuous stream of party workers filling the route from Rajaji Marg to Ramlila Maidan, Leader of the Opposition in the Lok Sabha, Rahul Gandhi, launched a scathing attack against the central government. Post navigation ചേരാനല്ലൂര്‍ വാഹന അപകടം; തെളിവു നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം ഇലക്ഷൻ കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തെ തകർക്കുന്നത്; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി നേഹ ബോറ