നടി ഋതിക സിങ്ങിന്റെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം തട്ടുന്നതിനെതിരെ പ്രതികരിച്ച് താരം രംഗത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചും എ.ഐ വ്യാജ വീഡിയോകളെക്കുറിച്ചും നടി വ്യക്തമാക്കിയത്. തനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ടുകളില്ലെന്നും ഇൻസ്റ്റഗ്രാമിലെ ബ്ലൂ ടിക്കുള്ള വെരിഫൈഡ് അക്കൗണ്ട് മാത്രമാണ് ഔദ്യോഗികമായി ഉള്ളതെന്നും ഋതിക പറഞ്ഞു. തന്റെ പേരിൽ തുടക്കമിട്ടിരിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജിൽ ഒരു മാസത്തേക്ക് 400 രൂപ നിരക്കിലാണ് സബ്സ്ക്രിപ്ഷൻ തുക ഈടാക്കുന്നത്. വെരിഫൈഡ് പേജ് അല്ലാത്ത ഇതിൽ തന്റെ പേരിന്റെ യഥാർത്ഥ സ്പെല്ലിങ് പോലുമല്ല ഉള്ളതെന്നും, ഇത്തരം വ്യാജ പേജുകൾക്ക് പണം നൽകുന്നതിന് മുൻപ് ആളുകൾ ശ്രദ്ധിക്കണമെന്നും നടി അഭ്യർത്ഥിച്ചു. തനിക്ക് പേര് വ്യക്തമാക്കാൻ വ്യാജ പേജിന് ആവശ്യമില്ലാത്ത റീച്ച് നൽകാൻ ആഗ്രഹമില്ലാത്തതിനാലാണ് പേജ് ഏതാണെന്ന് വെളിപ്പെടുത്താത്തതെന്നും ഋതിക വ്യക്തമാക്കി. ആദ്യം വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് കരുതിയെങ്കിലും എ.ഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളിലൂടെ വ്യക്തിയധിക്ഷേപം രൂക്ഷമായതോടെയാണ് രംഗത്തെത്തിയതെന്ന് ഋതിക പറഞ്ഞു. യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള എ.ഐ വീഡിയോകൾ തന്റെ നല്ല പേരിനെ സാരമായി ബാധിക്കുന്നുണ്ടെന്നും നടി ആശങ്ക പ്രകടിപ്പിച്ചു. ആരാധകർ ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകൾ വിശ്വസിക്കരുതെന്നും സബ്സ്ക്രിപ്ഷൻ എടുക്കരുതെന്നും നിർദ്ദേശിച്ച താരം, അത്തരം അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്ത് ഇല്ലാതാക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. Content Highlights: Actress Ritika Singh has spoken out against a scam in which a fake Facebook account was created in her name to swindle money. Through a video shared on Instagram, the actress addressed the fraud being carried out in her name, as well as the issue of fake AI-generated videos. Post navigation ഇലക്ഷൻ കമ്മീഷന്റെ നടപടികൾ ജനാധിപത്യത്തെ തകർക്കുന്നത്; ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി നേഹ ബോറ കേരളത്തെ ഏവിയേഷൻ-തുറമുഖ ഹബ്ബാക്കും; വൻകിട നിക്ഷേപങ്ങൾ അനിവാര്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ