jijo james suspension

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച് വീഡിയോ എടുത്ത് പ്രചരിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ ജിജോ ജെയിംസിന് ജാമ്യം. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം.
കായികമേളയിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അധ്യാപകനെതിരെ കേസെടുത്തിരുന്നത്. അതേസമയം, ഒന്നും പറയാനില്ലെന്നായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങിയ അധ്യാപകന്റെ പ്രതികരണം.

എറണാകുളം ശാലേം വിഎച്ച്എസിലെ അധ്യാപകനാണ് ജിജോ ജെയിംസ്. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ജിജോ ജെയിംസിനെ അറസ്റ്റ് ചെയ്തത്.

Content Highlights: Teacher Jijo James has been granted bail by the Kunnamangalam magistrate court in connection with the school sports meet food controversy. He was arrested for allegedly spreading a video claiming worms were found in the food served. Organizers had accused the act of being an intentional conspiracy to damage the event’s reputation.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *