ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹോസ്റ്റല്‍ ഡേസ് എന്ന ആണ്‍കുട്ടികളുടെ പി ജി കെട്ടിടമാണ് തകര്‍ന്നത്. പേയിംഗ് ഗസ്റ്റ് താമസ സൗകര്യമുള്ള കെട്ടിടം ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് തകര്‍ന്നുവീണതെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടം തകരുന്ന സമയത്ത് കുറഞ്ഞത് 50 വിദ്യാര്‍ഥികളെങ്കിലും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ 12 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ലാബുകളും ഗര്‍ഡറുകളും നീക്കം ചെയ്യുന്നതിനായി എക്‌സ്‌കവേറ്ററും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങളെ സഹായിക്കാന്‍ ദുരന്ത നിവാരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് അപകടം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. Post navigation ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സ; ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്കി ആരോഗ്യമന്ത്രി ദുല്‍ഖര്‍ സല്‍മാനൊപ്പം ഇനി അഭിനയിക്കില്ല! ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി