Kerala News ചേരാനെല്ലൂർ വാഹനാപകടം; പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം October 25, 2026 Editor കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേൽ ചുമത്തിയിരുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ്…
Kerala News ചേരാനല്ലൂര്‍ വാഹനാപകടം; കര്‍ശനമായ നടപടി ഉണ്ടാകും, ആര്‍ക്കും ആനുകൂല്യം ലഭിക്കില്ല: മന്ത്രി സി പി ജോണ്‍ October 25, 2026 Editor കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. അപകടവിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രായപൂർത്തിയാകുന്നതിന് മുമ്പ് വലിയ വാഹനങ്ങളുമായി നിരത്തിലിറങ്ങി ആളുകളുടെ മരണത്തിന് കാരണമാകുന്നത് സർക്കാർ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നുണ്ടോയെന്ന് മാതാപിതാക്കളും ശ്രദ്ധിക്കണം.…
Local News News പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം October 25, 2026 Editor കൊച്ചി: അഡീഷണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ ഓടിച്ച വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് കൊച്ചി ചേരാനല്ലൂരില്‍ ഇന്ന് പുലര്‍ച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജഡ്ജിയുടെ…
Local News News പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ് October 23, 2026 Editor കോട്ടയം: പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സി എം എസ് ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. റോഡിലിറങ്ങി അലക്ഷ്യമായി നിന്നവരും അപകടത്തിന് ഉത്തരവാദികളാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഇവരെ…
News World കുരിശ് മരണം!: പള്ളിയില്‍ കുര്‍ബാനക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന്‍ മരിച്ചു October 18, 2026 Editor ക്വിറ്റോ: ഇക്വഡോറിലെ കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന്‍ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിലിലെ പള്ളിയില്‍ നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി പുറത്തുവന്നു. ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെല്‍ പെര്‍പെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദര്‍ പാട്രീഷ്യോ ആല്‍ഫ്രെഡോ…
India News കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജക്കിടെ ദുരന്തം: വിഷ്ണുപാദം പൂകിയവരുടെ എണ്ണം 19 ആയി October 18, 2026 Editor കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ 13 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചോരിബാഗന്‍ സര്‍വ്വജനീന്‍ പൂജ…
India News ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം; നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം October 15, 2026 Editor ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിൽ ഛത്രല്‍ ജി ഐ ഡി സിയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡ് സ്വദേശികളായ വിനോദ് കുമാര്‍ സിംഗ് (42), തെഡ ദെഹാരി (18), സിക്കന്ദര്‍ ലഖന്‍ ദെഹാരി (40), ഉദയ്പൂര്‍ സ്വദേശി…
Local News News മാരാരിക്കുളത്ത് ബസ് മറിഞ്ഞ് യുവാവ് മരിച്ചു; നിരവധി പേർക്ക് പരുക്ക് October 15, 2026 Editor ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷന് സമീപം ബസ് മറിഞ്ഞ് യുവാവ് മരിച്ചു. നിരവധി പേർക്ക് പരുക്ക്. പന്തളം നുമി മൻസിലിൽ ആദിൽ സജീവ്(25) ആണ് മരിച്ചത്. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്ന ആദിൽ, കണ്ണൂരിൽ പോയി തിരികെ…
Kerala News ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു September 20, 2026 Editor ആലപ്പുഴ: കരുവാറ്റ ലീഡിങ് ചാനലില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂര്‍ മഞ്ചാടിത്തറയില്‍ സുരേഷ് (45), മുളക്കത്തറ പ്രകാശന്‍ (65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയില്‍വേ…
Local News News കൊല്ലം ബീച്ചിൽ തിരയില്‍ പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങിമരിച്ചു September 14, 2026 Editor കൊല്ലം: ബീച്ചില്‍ തിരയില്‍പ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് മുങ്ങിമരിച്ചു. പള്ളിത്തോട്ടം സംഗമത്താല്‍ ജോസഫ് സ്റ്റാന്‍ലി (മനോജ്-48) ആണ് മരിച്ചത്. പടപ്പക്കരയിലുള്ള തന്റെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം ഇന്നലെ വൈകിട്ടോടെ ബീച്ചില്‍ എത്തിയതായിരുന്നു മനോജ്. ബീച്ചില്‍ കളിച്ച ശേഷം മടങ്ങുന്നതിന് മുമ്പ് കടലില്‍…