മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവെപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. അക്രമി സംഘം ആദ്യം വധിക്കാൻ ലക്ഷ്യമിട്ടത് ബോളിവുഡ് മിസ്റ്റർ പെർഫെക്റ്റനിസ്റ്റ് ആമിർ ഖാനെയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനായി ഒരു മാസത്തോളം ആമിർ ഖാന്റെ യാത്രകളും ദിനചര്യകളും സംഘം കൃത്യമായി നിരീക്ഷിച്ചിരുന്നു. സെപ്റ്റംബർ 20-ന് മുംബൈയിലെത്തിയ പ്രതികൾ, ആമിറിന്റെ വീടിന് സമീപമുള്ള ബാന്ദ്ര ഈസ്റ്റിൽ രണ്ടാഴ്ചയോളം തങ്ങി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. എന്നാൽ ആമിർ ഖാൻ കൂടുതൽ സമയവും വിദേശത്തായിരുന്നതും, മുംബൈയിലുള്ളപ്പോൾ പതിവായി പുറത്തിറങ്ങാത്തതും ആക്രമണ പദ്ധതിയിൽ നിന്ന് പിന്മാറാൻ പ്രതികളെ നിർബന്ധിതരാക്കുകയായിരുന്നു. ആമിർ – ഗൗരി സ്പ്രാറ്റ് വിവാഹത്തിന് പിന്നാലെ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ഇദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്ന കാര്യവും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. ആമിറിനെ ലക്ഷ്യമിടുക പ്രയാസമാണെന്ന് കണ്ടതോടെയാണ് ആക്രമണം ടൈഗർ ഷ്റോഫിലേക്ക് തിരിച്ചുവിടാൻ പ്രതികൾ തീരുമാനിച്ചത്. മിക്ക ഞായറാഴ്ചകളിലും ജുഹുവിലെ പാർക്കിൽ ഫുട്ബോൾ കളിക്കാൻ എത്താറുള്ള ടൈഗർ ഷ്റോഫിനെ എളുപ്പത്തിൽ ആക്രമിക്കാമെന്ന് സംഘം കണക്കുകൂട്ടി. തുടർന്ന് ഒക്ടോബർ 18-നാണ് നടന്റെ കാറിന് നേരെ വെടിവെപ്പുണ്ടായത്. കേസിൽ ഫൂൽ സിംഗ് (18), റൈഹാൻ രഹിസുദ്ദീൻ അൻസാരി (18), റിതിക് മഹോ (22) എന്നിവരെ രാജസ്ഥാനിലെ കോട്ടയിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 11 പേർ പിടിയിലായിട്ടുണ്ട്. അമേരിക്കയിൽ ഒളിവിൽ കഴിയുന്ന ഗുണ്ടാത്തലവൻ അനിൽ പണ്ഡിറ്റാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. Content Highlights: The police have made shocking revelations regarding the shooting incident in Mumbai targeting Bollywood star Tiger Shroff. Police investigations have uncovered that the group of assailants had initially planned to kill Bollywood’s ‘Mr. Perfectionist,’ Aamir Khan. Post navigation ചെറുകിട എഐ കമ്പനികൾ കൂട്ട തകർച്ചയിലേക്ക്!; മുന്നറിയിപ്പുമായി ഇലോൺ മസ്ക്