ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കോടികളുടെ നിക്ഷേപം ഒഴുകിയെത്തുമ്പോഴും ചെറുകിട എഐ കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. എഐ ചിപ്പുകൾ വാടകയ്ക്ക് നൽകുന്ന ഇരുനൂറിലധികം ‘നിയോക്ലൗഡ്’ കമ്പനികൾ സമീപഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും കൂട്ടത്തർച്ചയും നേരിടേണ്ടിവരുമെന്ന് മസ്ക് വ്യക്തമാക്കി. എഐ അടിസ്ഥാനസൗകര്യങ്ങളെ മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്ന കമ്പനികൾക്ക് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ ഇപ്പോൾ തയ്യാറാകുന്നില്ലെന്നും തടസ്സപ്പെട്ട ഡാറ്റാ സെന്ററുകളിൽ കമ്പ്യൂട്ടിങ് ശേഷി ഉപയോഗശൂന്യമായി കിടക്കുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്യാധുനിക ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകൾ വാങ്ങാനും ഊർജ്ജസ്വയംപര്യാപ്തത ഉറപ്പാക്കാനും എഐ ഡാറ്റാ സെന്ററുകൾക്ക് വൻതുക നിക്ഷേപം ആവശ്യമാണ്. കൃത്യമായ മറ്റ് വരുമാന സ്രോതസ്സുകളില്ലാത്ത സ്ഥാപനങ്ങൾക്ക് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിലും, ജിപിയു സംഭരണത്തിനായി തന്റെ കമ്പനിയായ സ്പേസ് എക്സ് 40 ബില്യൺ ഡോളറിന്റെ വായ്പാ ഇടപാട് പൂർത്തിയാക്കിയതായി മസ്ക് വെളിപ്പെടുത്തി. സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നുള്ള സുസ്ഥിരമായ വരുമാനമാണ് വലിയ വായ്പകൾ ലഭ്യമാക്കാൻ സഹായിച്ചത്. വൈദ്യുതി ലഭ്യതക്കുറവും ഭരണപരമായ തടസ്സങ്ങളും കാരണം വിലകൂടിയ ചിപ്പുകൾ ഉപയോഗിക്കാനാകാതെ കിടക്കുന്നത് വിപണിയെ ബാധിക്കുന്നുണ്ടെന്ന് പ്രമുഖ വെഞ്ചർ ക്യാപിറ്റലിസ്റ്റ് ചമത് പാലിഹാപിറ്റിയയും അഭിപ്രായപ്പെട്ടു. മതിയായ മൂലധനമില്ലാത്ത കമ്പനികൾ പുറന്തള്ളപ്പെടുന്നതോടെ 2027 എഐ മേഖലയിൽ പ്രക്ഷുബ്ധമായ വർഷമാകുമെന്നാണ് സൂചന. വൻകിട കമ്പനികൾ വിപണിയിൽ മേൽക്കൈ നേടുമ്പോൾ അടിസ്ഥാനപരമായ സാമ്പത്തിക ഭദ്രതയില്ലാത്ത ചെറുകിട സ്ഥാപനങ്ങൾക്ക് ഈ മത്സരത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്നതാണ് നിലവിലെ സ്ഥിതി. Content Highlights: Even as billions in investments pour into the field of artificial intelligence, billionaire Elon Musk has issued a stern warning to smaller AI companies. Musk stated that over 200 “NeoCloud” companies—which rent out AI chips—are set to face a major financial crisis and a widespread collapse in the near future. Post navigation ടൈഗര്‍ ഷ്രോഫിനെ വധിക്കാന്‍ ശ്രമിച്ച കേസ്; 22കാരനായ എഞ്ചിനീയര്‍ പിടിയില്‍ ആദ്യം ലക്ഷ്യമിട്ടത് ആമിർ ഖാനെ; ടൈഗർ ഷ്റോഫ് വെടിവെപ്പ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പോലീസ്