k muraleedharan

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സക്ക് സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നുമാണ് നിര്‍ദേശം.

ഈ വിഭാഗക്കാര്‍ക്ക് മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രത്യേകം വാര്‍ഡുകള്‍ ഒരുക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ കിടക്കകളും മുറികളും ഒരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും കിടത്തി ചികിത്സകള്‍ക്കും മറ്റുമായി പ്രത്യേക പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

By Editor

Leave a Reply

Your email address will not be published. Required fields are marked *