ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ നയിക്കുന്നത് ‘വോട്ട് ബച്ചാവോ യാത്ര’ അല്ലെന്നും മറിച്ച് നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാനുള്ള യാത്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും, കോൺഗ്രസ് തങ്ങളുടെ പരമ്പരാഗത പ്രീണന രാഷ്ട്രീയം ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ ഇത്തരം പ്രീണന രാഷ്ട്രീയത്തിന് രാജ്യത്ത് അറുതിയായെന്നും കഴിഞ്ഞ 10 വർഷമായി അഴിമതിയില്ലാത്ത ഭരണമാണ് രാജ്യം കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരണകാലത്ത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ഔദ്യോഗിക അവധി നൽകാൻ വരെ ശുപാർശ ചെയ്തിരുന്നുവെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ/റിവിഷൻ നടപടികളിലൂടെയും വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെയും വ്യാജ വോട്ടുകളും നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. എസ്ഐആർ, ഇ.വി.എം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ തയ്യാറാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അമിത് ഷാ ഇന്നലെ വെല്ലുവിളി ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് രാഹുൽ ഗാന്ധി വെല്ലുവിളിക്കുന്നുണ്ടെങ്കിൽ, ആദ്യം പ്രധാനമന്ത്രിക്ക് ഔദ്യോഗികമായി കത്തയക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. “ഉത്തരവാദിത്തത്തോടെയുള്ള ചർച്ചയാണ് ആഗ്രഹിക്കുന്നതെങ്കിൽ പാർലമെന്റിലേക്ക് വരൂ. നിങ്ങളുടെ ആശങ്കകളിൽ സത്യമുണ്ടെങ്കിൽ തെളിവുകളും യുക്തിയും നിരത്തൂ. നമുക്ക് നേർക്കുനേർ സംസാരിക്കാം. എന്നാൽ ഉത്തരം മുട്ടുമ്പോൾ പതിവുപോലെ നിങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോകുമെന്നും” അമിത് ഷാ തുറന്നടിച്ചു. Content Highlights: Union Home Minister Amit Shah has launched a scathing attack on Leader of the Opposition Rahul Gandhi. He alleged that the march led by Rahul is not a ‘Vote Bachao Yatra’ (Save Votes March), but rather a campaign to protect infiltrators. Post navigation ജയസൂര്യ നായകനായെത്തുന്ന ‘മായൻ’ ചാപ്റ്റർ 1 ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും സാമ്പത്തിക തട്ടിപ്പ് കേസ്; ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍