Tag: BJP

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരില്ല; വോട്ട് ചോരി ആരോപണങ്ങൾ വെറും ഷോ മാത്രം: അമിത് ഷാ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉയർത്തുന്ന വോട്ട് ചോരി ആരോപണങ്ങൾ വെറുമൊരു ഷോ മാത്രമാണെന്നും, യഥാർത്ഥത്തിൽ നുഴഞ്ഞുകയറ്റക്കാരുടെ…

കോയമ്പത്തൂർ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ; വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്

ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ അനുവദിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായി. വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ, പരോളിനെ അനുകൂലിച്ച് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എം.എസ്.…

രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബിഎന്‍എസ് 192 പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പരാതിക്കാരിയുടെ മൊഴി പുനലൂര്‍ പോലീസ് രേഖപ്പെടുത്തും. രണ്ട് പരാതികളാണ് ശ്രീലേഖയ്ക്കെതിരെ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി…

2029ലും തോൽക്കും; എസ്.ഐ.ആറിനെ കുറ്റപ്പെടുത്താതെ ആത്മപരിശോധന നടത്തൂ; രാഹുലിനെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവികൾക്ക് വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയെ കുറ്റപ്പെടുത്താതെ സ്വന്തം പ്രകടനം വിലയിരുത്തണമെന്ന് കോൺഗ്രസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് തോൽക്കുമെന്ന…

എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ല; സുരേഷ് ഗോപി

കണ്ണൂര്‍: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു പിന്നാലെ കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍…

‘താടി വെച്ചാല്‍ മറവി വരുമോ?; സുരേഷ് ഗോപിയെ വിശ്വസിക്കരുത്; തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ സുരേഷ് ഗോപി വിഴുങ്ങുകയാണ്: ബിനോയ് വിശ്വം

തൃശൂര്‍: കേരളത്തിന് എയിംസ് അവകാശപ്പെട്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ എയിംസ് വരും എന്നതായിരുന്നു പ്രചാരണം. പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രവര്‍ത്തിയാണ് സുരേഷ് ഗോപിയും കേന്ദ്രവും കാണിക്കുന്നതെന്നും സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.…

കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ദേശ സ്‌നേഹി സുഗതൻറെ പേരിൽ കോര്‍പറേഷന്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബി ജെ പി കൗണ്‍സിലറും മുടിഞ്ഞ ദേശസ്നേഹിയുമായ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകള്‍ പുറത്ത്. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ്…

തിരുവനന്തപുരം നഗരസഭയിലെ രാജി നാടകം ഒത്തുതീർപ്പിലേക്ക്; വാട്സ്ആപ്പ് സന്ദേശം പിൻവലിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീർപ്പിലേക്ക്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം അവർ പിന്നീട് പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

ആർ ശ്രീലേഖ രാജിവച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ബിജെപി

തിരുവനന്തപുരം: ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന വാർത്തകൾ തള്ളി ബിജെപി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജനപ്രതിനിധിയെന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതിലുള്ള ആശങ്കയാണ് അവർ പങ്കുവെച്ചതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി ജനറൽ സെക്രട്ടറി…

ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ; അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല: വി. ശിവൻകുട്ടി

തിരുവനന്തപുരം: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും, അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബി.ജെ.പിക്ക് നേരെ…