mayan jayasurya

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ ചാപ്റ്റർ 1-ന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തൃശ്ശൂർ- കുന്നംകുളം ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ‘കറുത്തച്ചൻ’ എന്ന നിഗൂഢമായ മിത്തിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ പ്രമേഹമെന്നാണ് ടീസർ നൽകുന്ന സൂചന. ജെയിസൺ വർഗീസ് എന്ന ശക്തമായ പോലീസ് കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും.

കേരളത്തിലെ പുരാതനമായ ചില ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ ആചാരവും അന്താരാഷ്ട്ര തലത്തിലുള്ള നിഗൂഢതകളും സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ടീസർ വാഗ്ദാനം ചെയ്യുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഗോള മ്യൂസിക് ലേബലായ യൂണിവേഴ്‌സൽ മ്യൂസിക് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയും ‘മായനു’ണ്ട്. ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യരാജ്, ആർഷ ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫൈസൽ അലി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് മുജീബ് മജീദ് സംഗീതം പകരുന്നു. പ്രവീൺ പ്രഭാകറാണ് എഡിറ്റിങ്. സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Content Highlights: The teaser for ‘Maayan’ Chapter 1—produced by Rajeev Govindan under the banner of Magic Moon Productions, directed by Jithin K. Jose, and starring Jayasurya—was released recently. The teaser suggests that the film’s theme is based on ‘Karuthachan,’ a mysterious myth prevalent in the Thrissur-Kunnamkulam region.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *