supreme court, yamuna

ന്യൂഡൽഹി: യമുനാ നദി ശുചീകരിക്കാൻ വൻതുക ചെലവഴിച്ചിട്ടും മലിനീകരണം കുറയുന്നതിന് പകരം വർധിക്കുകയാണെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. നദീതീരങ്ങളിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഭരണസംവിധാനങ്ങളുടെ പരാജയമാണ് യമുനയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചു. നദിയിലേക്ക് മലിനജലം ഒഴുക്കുന്ന 520 ഓടകൾ ഇപ്പോഴും സജീവമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണങ്ങൾ നടത്തിയത്. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അതിർത്തികളിൽ യമുനയിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി നിർദേശിച്ചു. നദി ഒരു സംസ്ഥാനത്തിലൂടെയോ ജില്ലയിലൂടെയോ കടന്നുപോകുമ്പോൾ ജലത്തിന്റെ ഗുണനിലവാരം മോശമായാൽ ബന്ധപ്പെട്ട അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കും മലിനീകരണം സൃഷ്ടിക്കുന്നവർക്കും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കാനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടു.

മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതുകൊണ്ടുമാത്രം നദി ശുദ്ധീകരിക്കാനാകില്ലെന്നും വ്യാവസായിക മാലിന്യങ്ങളും സംസ്കരിക്കാത്ത മലിനജലവും ഉറവിടങ്ങളിൽത്തന്നെ തടയണമെന്നും കോടതി വ്യക്തമാക്കി. ഡൽഹിയിലെ 35 ജലാശയങ്ങളും തണ്ണീർത്തടങ്ങളും കൈയേറ്റമില്ലാത്തവയാണെന്ന യമുന ആക്ഷൻ പ്ലാനിന്റെ അവകാശവാദത്തിലും കോടതി വൈരുധ്യം ചൂണ്ടിക്കാട്ടി. അതേസമയം, ഡൽഹിയിലെ 37 മലിനജല സംസ്കരണ പ്ലാന്റുകളിൽ ഒന്നുപോലും നിശ്ചിത മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Content Highlights: The Supreme Court has sharply criticized the situation, noting that despite the expenditure of large sums of money to clean the Yamuna River, pollution levels are increasing rather than decreasing. The Court further observed that the current dire state of the Yamuna is a result of the failure of administrative systems in the cities and villages located along its banks.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *