ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അമേരിക്ക. പുതിയ ആക്രമണങ്ങൾ നടത്താൻ പ്രസിഡന്റ് ട്രംപിനുമേൽ ഇസ്രയേൽ സമ്മർദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് അമേരിക്കയുടെ നീക്കം ചർച്ചയാകുന്നത്. ഇറാനെതിരായ സൈനിക നടപടികൾ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാനും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും പ്രകോപനപരമായ നടപടികളിലേക്ക് കടക്കാതിരുന്നാൽ ആക്രമണങ്ങളിൽനിന്ന് പിന്മാറാമെന്ന് ട്രംപ് മുതിർന്ന ഉപദേഷ്ടാക്കളോട് സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സൈനിക നടപടികൾ ശക്തമാക്കുമെന്ന മുന്നറിയിപ്പിനൊപ്പം നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകളും ട്രംപ് മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിനിടെ, ഇറാനെതിരായ ആക്രമണം പുനരാരംഭിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഡയറക്ടർ റോമൻ ഗോഫ്മാൻ വാഷിങ്ടണിലെത്തി ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാനെതിരെ വീണ്ടും സൈനിക നീക്കമുണ്ടാകുമോ അതോ നയതന്ത്ര നീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കുമോ എന്നാണ് ഇനി ഉറ്റുനോക്കുന്നത്. Content Highlights: The United States is exploring the possibility of intensifying military actions against Iran. This development comes amid reports that Israel is pressuring President Trump to launch new attacks. Reuters has reported that the U.S. is examining options for expanding military operations against Iran. Post navigation ‘അവിടെപ്പോയി മലയാളം പടം ചെയ്യും, ഇവിടെ വന്ന് തെലുങ്ക് പടം ചെയ്യും’; ട്രോളുകൾക്ക് മറുപടിയുമായി ദുൽഖർ സൽമാൻ റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു