neha bora, priyanka. rahul

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് വൈകിട്ട് ആറോടെ അവസാനിപ്പിച്ചു. നേതാക്കള്‍ സമരമുഖത്തുനിന്നും മടങ്ങി. മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി സുപ്രീം കോടതി രജിസ്ട്രിയില്‍ എത്തി.രാഹുലിനൊപ്പം പ്രമുഖ അഭിഭാഷകരുമുണ്ട്. നേരത്തെ ഓണ്‍ലൈനായി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പരമോന്നത കോടതിയില്‍ എത്തിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും സംഘവും സുപ്രീം കോടതി രജിസ്ട്രിയിലെത്തിയത്.രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

നേരത്തെ മൂന്ന് ബസിലാണ് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തിയിത്. പദയാത്രയായി ആയിരക്കണക്കിന് പ്രവര്‍ത്തകരും അനുഗമിച്ചിരുന്നു.സുപ്രീം കോടതിയിലേക്കുള്ള മാര്‍ച്ച് ഭഗവാന്‍ദാസ് റോഡില്‍ പോലീസ് തടഞ്ഞു. മാര്‍ച്ചിനിടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ഹരജി ഫയല്‍ ചെയ്ത് രാഹുല്‍. ഓണ്‍ലൈന്‍ ആയി വൈകിട്ട് 4.32നാണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധിക്കുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

അതേ സമയം, പോലീസ് നിരത്തിയ ബാരിക്കേഡുകള്‍ മറികടന്നുകൊണ്ട് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയാണ് പ്രതിഷേധക്കാര്‍. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിന്‍വാങ്ങണമെന്ന് ഇന്ത്യ സഖ്യം നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടു. ഡിസിപിയാണ് രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മാര്‍ച്ച് തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്

മാര്‍ച്ച് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍നിന്ന് റാഫി മാര്‍ഗില്‍ക്കൂടി അശോക മാര്‍ഗ് കടന്ന് സുപ്രീം കോടതിയില്‍ എത്തിച്ചേരും.. ഡല്‍ഹി പോലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പല മേഖലകളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്.പ്രിയങ്കാ ഗാന്ധി. മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെ കൂടാതെ നേഹാ ബോറയും യോഗേന്ദ്ര യാദവും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്

കേരളത്തില്‍ നിന്നും മന്ത്രി ഒ ജെ ജനീഷ് , ശശി തരൂര്‍ അടക്കമുള്ളവര്‍ സുപ്രീം കോടതി മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.അതേ സമയം എഎപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍ മന്തറിലേക്ക് എത്തുന്നതിനു മുന്‍പ് മാര്‍ച്ച് പോലീസ് തടയുകയും. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

Content Highlights: India Alliance leaders and MPs, led by Rahul Gandhi, started a march to the Supreme Court demanding the removal of Chief Election Commissioner Gyanesh Kumar. Heavy security forces, including the Rapid Action Force, were deployed across central Delhi. Meanwhile, police detained AAP workers during a separate protest march toward Jantar Mantar.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *