Tag: Chief Election Commissioner

നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി; ഡല്‍ഹി പോലീസ് അനുമതി നല്‍കി

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി നടത്തും. റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചതിനു…

ഇന്നത്തെ സമരം അവസാനിപ്പിച്ചു; രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സുപ്രീം കോടതി മാര്‍ച്ച് വൈകിട്ട് ആറോടെ അവസാനിപ്പിച്ചു. നേതാക്കള്‍ സമരമുഖത്തുനിന്നും മടങ്ങി. മാര്‍ച്ചിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി സുപ്രീം കോടതി രജിസ്ട്രിയില്‍…

ജോണ്‍ ബ്രിട്ടാസ് എംപിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലീസ്; ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. മാധ്യമങ്ങളോട് സംസാരിക്കവെ പോലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ വഴിയിലിറക്കി വിട്ടു. പോലീസ് വാഹനത്തിനുള്ളില്‍വച്ച് തന്നെ…

ഇന്ത്യ സഖ്യ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി; പരിശോധിക്കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി. തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം കേട്ടിരുന്നതായും ചര്‍ച്ചക്കു…

ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന; അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, ഇതാണ് ഗ്യാരണ്ടി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വോട്ട് മോഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: സംഘര്‍ഷഭരിതമായി രാജ്യ തലസ്ഥാനം; എം എ ബേബിയടക്കമുള്ളവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടി രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം സംഘര്‍ഷ ഭരിതമായി . നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം…

രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാല്‍…

ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനൽ; രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവന്‍ കരാറും ഏറ്റെടുത്തിരിക്കുകയാണ്: കെ.സി. വേണുഗോപാൽ

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. ഗ്യാനേഷ് കുമാര്‍ ‘നമ്പര്‍ വണ്‍ ക്രിമിനലാണെന്നും’, അദ്ദേഹം കേരള കേഡര്‍ ഓഫീസറായിരുന്നു എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം…

എസ്‌ഐആർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാന തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നെന്ന് വിശദീകരണം

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയായ എസ്‌ഐആറിനെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി കമ്മീഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ശനിയാഴ്ച ന്യൂഡൽഹിയിലെ…

ബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്നോട് ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്ന് ജിജി തോംസണ്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി…