തിരുവനന്തപുരം: തൃശൂരിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ നിലപാടിൽ നിന്ന് പിന്നോട്ടുപോയി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് സമയത്തെ തന്റെ പ്രസംഗങ്ങളിൽ ഒരിടത്തും ‘എയിംസ്’ എന്ന വാക്ക് ഉച്ചരിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പഴയ പ്രസംഗങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും, മറ്റ് പ്രധാന കാര്യങ്ങൾ പറഞ്ഞ ശേഷമാണ് എയിംസിനെക്കുറിച്ച് സംസാരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എങ്കിലും, തൃശൂരിൽ എയിംസ് വേണമെന്ന ജനങ്ങളുടെ ശക്തമായ ആവശ്യത്തിനൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. Post navigation മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി