കൊച്ചി: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ. വോട്ട് ചെയ്ത് മാറ്റം ആഗ്രഹിച്ചവർക്ക് ഇത്ര വേഗത്തിൽ അത് അനുഭവിപ്പിക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദിവസവും രാത്രിയിൽ ‘ഇന്ദിരാ കട്ട്, പൂക്കി കട്ട്, രാഹുൽ കട്ട്, പാണക്കാട് കട്ട്’ എന്നിങ്ങനെ നാല് തരം പവർകട്ടുകളാണ് നടക്കുന്നതെന്നും, യു.ഡി.എഫ് സർക്കാർ വരാൻ ‘യാസീൻ’ ഓതിയവർ മാറ്റത്തിനായി ഇപ്പോൾ ‘ഖത്തം’ ഓതിത്തുടങ്ങിയെന്നും ജലീൽ പരിഹസിച്ചു. അതേസമയം, രാത്രികാലങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് രോഗികളും കുട്ടികളും അടക്കമുള്ള ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നുണ്ട്. വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആനമങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധ സമരം സംഘടിപ്പിച്ചു. വള്ളുവനാട്ടിലെ പ്രാചീന അനുഷ്ഠാന കലയായ തോൽപ്പാവക്കൂത്ത് രാത്രി എട്ടു മണിക്ക് തന്നെ നഗരത്തിൽ അവതരിപ്പിച്ചായിരുന്നു പ്രതിഷേധം. സാധാരണ അർദ്ധരാത്രിക്ക് ശേഷം അവതരിപ്പിക്കാറുള്ള കലാരൂപം പവർകട്ട് കാരണം നേരത്തെ നടത്തേണ്ടി വന്നത് നാടിന്റെ പിന്നോട്ടുള്ള പോക്കിനെയാണ് കാണിക്കുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. Post navigation യു.എസ് ഓപ്പൺ ടെന്നീസ്: ഫ്രാൻസിസ് ടിയാഫോയെ വീഴ്ത്തി ബെൻ ഷെൽട്ടൺ; എതിരാളി അലക്സാണ്ടർ സ്വരേവ് കോടതിയില്‍ പരാജയപ്പെട്ട ആരോപണങ്ങള്‍ക്ക് ഇ ഡി രാഷ്ട്രീയ വ്യാഖ്യാനം സൃഷ്ടിക്കുന്നു: പിണറായി വിജയൻ