✍️ ലിബി. സിഎസ് റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിൽ പുണ്യാഹം തളിക്കണം! നിലവിൽ ആരോഗ്യവ്യവസായവും(രോഗ വ്യവസായം) വിദ്യാഭ്യാസ വ്യവസായവുമൊക്കെ പോലെതന്നെ ഒരു വ്യവസായമാണ് മാധ്യമ വ്യവസായവും.അതുകൊണ്ട് ഇന്ന് വാർത്ത എന്നത് ഒരു പ്രോഡക്റ്റ് മാത്രമാണ്. അല്ലാതെ പഴയ കേസരി ബാലകൃഷ്ണ പിള്ളയുടെയോ സഹോദരൻ അയ്യപ്പന്റേയോ ഒക്കെ കാലത്തെ മാധ്യമ ധാർമ്മികതകളും മൂല്യവുമായൊന്നും അതിനെ കൂട്ടിക്കുഴക്കേണ്ട കാര്യവുമില്ല. കാരണം മൂല്യങ്ങൾ മാറിക്കൊണ്ടിരിക്കും, അത് മതത്തിൻറെ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും അങ്ങിനെയാണ്. കച്ചവടമാകുമ്പോൾ സ്വാഭാവികമായും അതിന് അതിൻറെ മൂല്യങ്ങളെ പാലിക്കനവുകയുള്ളൂ. അതുകൊണ്ടാണ് മറ്റേ വലിയ താടിക്കാരൻ “എന്തായിരിക്കണം ഒരു കാലഘട്ടത്തിൻറെ മൂല്യം എന്ന് തീരുമാനിക്കുന്നത് ഒരു സമ്പദ് വ്യവസ്ഥയാണ്” എന്ന് പറഞ്ഞത്. എങ്കിലും ഇതിനിടയിലേക്ക് മധ്യകാലഘട്ടത്തിലെ മൂല്യങ്ങളൊക്കെ മതപരമായ കാര്യങ്ങളിൽ എഴുന്നൊള്ളിച്ച് കൊണ്ടുവന്ന് നടക്കാത്ത കാര്യമാണെങ്കിലും ‘ഇന്നലെ എനിക്കൊരു ബലൂൺ മേടിക്കണം’ എന്നുപറയുന്നതുപോലുള്ള കോമഡിയാണ് ഇന്നലെ മുതൽ മലയാളത്തിലെ മാധ്യമങ്ങളിൽ ചില പ്യുരിറ്റൻ സീനിയർ ജേണലിസ്റ്റുകൾമുതൽ ചില യുക്തിവാതക്കാർ വരെ എഴുന്നൊള്ളിച്ചുകൊണ്ടിരിക്കുന്നത്! റിപ്പോർട്ടർ ചാനലിൽ നടന്ന റെയ്ഡ് നു ശേഷം ഉണ്ടായ ന്യൂസ് റൂം ശുദ്ധി വാതം: ന്യൂസ് റൂം ഒരു പരിശുദ്ധമായ ഇടമാണത്രെ! അവിടെ ഇന്നലെ പോലീസ് കയറി അശുദ്ധമാക്കി! എന്നാൽ അതിന് കാരണക്കാരൻ ആന്റോ അഗസ്റ്റിൻ ആണത്രേ! നിരവധി ചീറ്റിങ്ങ് കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിൻ ചാനൽ വാങ്ങുകയും ന്യൂസ് റൂമിൽ കയറുകയും ചെയ്തയ്തതോടെയാണ് പരിശുദ്ധമായ ന്യൂസ് റൂം എന്ന വിശ്വാസവും സങ്കൽപ്പവും ഒക്കെ തകർന്നത്! ആ നിലക്ക് നോക്കിയാൽ ആന്റോ അഗസ്റ്റിൻ ഒരു ആചാര ലംഘകൻ ആയിട്ടും വരും അല്ലേ? ആചാര്യന്മാർ ന്യൂസ് റൂമിൽ അശുദ്ധിയുള്ളവനാക്കിയ ആന്റോ അഗസ്റ്റിൻ എന്ന ചീറ്റിങ് കേസ് പ്രതി! ഏതെങ്കിലും കേസിൽ പ്രതിയായവർക്ക് ഇന്ത്യയിൽ ന്യൂസ് ചാനൽ നടത്താൻ പാടില്ല എന്നൊരു നിയമം ഉള്ളതായി എനിക്കറിയില്ല. ആന്റോ അഗസ്റ്റിൻ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പറയുന്നതാരാണ് എന്നതാണ് അതിലേറെ കോമഡി, പ്രമാദമായ നാഷണൽ ഹെറാൾഡ് തട്ടിപ്പ് കേസിലെ പ്രതികളായ അമ്മേന്റെയും മോന്റെയും അനുയായികൾ! സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ഡെൽഹി ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്നകേസിൽ പറയുന്നത്. 1937 നവംബർ 20 ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഒരു കമ്പനിയാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. ന്യൂഡെൽഹി, ബഹാദൂർ സഫർ മാർഗിലെ ഹെറാൾഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ്. ഏതാണ്ട്, അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികൾ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു. അതൊക്കെ പൂട്ടിച്ചു മാത്രം ശീലമുള്ള മലയാളത്തിലെ വൃഷണം പത്രവും ജയ്ഹിന്ദ് ചാനലും പോലും നേരെ ചൊവ്വേ നടത്തിയിട്ടില്ലെങ്കിലും മുടങ്ങാതെ തട്ടിപ്പ് നടത്തിയ വാർത്തകൾ എല്ലാ വർഷവും പുറത്തുവരാറുമുണ്ട്. അവരാണ് ഇപ്പോൾ ആന്റോ ആഗസ്റ്റിന്റെ ചാനൽ പൂട്ടിക്കണെമെന്നും പറഞ്ഞു നടക്കുന്നത്! മുത്തശ്ശി പത്രത്തിന്റെ മൊതലാളി മാമൻ മാപ്പിളയും തട്ടിപ്പ് കേസിൽ പ്രതി ആയിരുന്നല്ലോ? ദേശാഭിമാനിയും പൂട്ടിയിട്ടുണ്ടെങ്കിലും അത് ഭരണകൂടം പൂട്ടിച്ചതാണ്. പണ്ട് പവനന്റെയൊക്കെ കാലത്ത് പകുതി സേവനമായിരുന്നെങ്കിലും ഇപ്പോൾ അവർ കൈരളിയിലും ദേശാഭിമാനിയിലും ജോലിചെയ്യുന്നവർക്കൊക്കെ മാന്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും എല്ലാം നൽകുന്നുമുണ്ട്. കൊങ്ങികൾക്ക് അതിൽനിന്നു കിട്ടുന്നതൊക്കെ കട്ടു കൊണ്ടുപോയും പൂട്ടിയും മാത്രമേ ശീലമുള്ളൂ! നിലവിലെ പരിശുദ്ധരായ മാധ്യമ മുതലാളിമാർ! ഇന്ത്യയിൽ അദാനിക്കും അംബാനിക്കും മുതൽ ഫണ്ടമെന്റലിസ്റ്റുകൾക്കും ജിഹാദികൾക്കും മനുഷ്യ ദൈവങ്ങൾക്കും വരെ സാറ്റലൈറ്റ് ന്യൂസ് ചാനൽ നടത്തുന്നതിനുള്ള അവകാശം ഉള്ളതു പോലെ ഇൻഡ്യൻ പൗരനായ ആന്റോ അഗസ്റ്റിനും സാറ്റലൈറ്റ് വാടക അടക്കാനും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും മറ്റു ചിലവുകൾക്കുമൊക്കെ കാശുണ്ടെങ്കിൽ ന്യൂസ് ചാനൽ നടത്തുന്നതിന് നിയമപരമായി ഇന്ത്യയിൽ യാതൊരു തടസവുമില്ല. ആന്റോ അഗസ്റ്റിൻറെ ചാനൽ ഒഴികെയുള്ളവ നടത്തുന്നത് ആരോപണ വിധേയർ ആകാത്തവരും കേസുകളിൽ പ്രതികൾ ആകാത്തവരും ആണല്ലോ? ഇൻഡ്യയിൽ ചീറ്റിങ്ങ് കേസ് എന്നത് ഒരു മജിസ്റ്റീരിയൽ ഒഫൻസ് മാത്രമാണ്, എന്നാൽ മുഖ്യമന്ത്രിയുടെ കൂട്ടുകാരനും യൂത്ത് കോൺഗ്രസ് നേതാവാണെന്നുമൊക്കെ പറയുന്ന MDMAയുടെ മൊത്തവ്യാപാരി ആയിരുന്ന നർക്കോട്ടിക്ക് ജിഹാദിയുടെ പേരിലുള്ളത് ഇമ്മിണി ബല്യ NDPS കേസ് ആണ്. എംഎൽഎ കൂടി ആയിരുന്ന മുൻ യൂത്തു കോൺഗ്രസ് നേതാവിൻറെ പേരിലുള്ളതും റേപ്പ് കേസും ഭ്രൂണഹത്യാ കേസുമാണ്, അതും മജിസ്റ്റിരിയൽ ഒഫെൻസ് അല്ല. പിന്നെ ഈ സയന്റിഫിക്ക് ടെംപറുകാരൻ നെഹ്രുവിയൻ തന്നെ മണിചെയിൻ തട്ടിപ്പ് കാരൻ ആയിരുന്നെന്നും ജി കാർത്തികേയൻ മന്ത്രിയായിരുന്നപ്പോൾ സപ്ലൈകോയിലേക്ക് പയറ് വാങ്ങിയവകയിൽ കോടികൾ തട്ടിയെന്നുമൊക്കെ മാധ്യമങ്ങളിൽ വന്നിരുന്നു പറഞ്ഞത് സിപിഎം കാരോ ബിജെപിക്കാരോ ഒന്നുമല്ല കോൺഗ്രസുകാർ തന്നെയാണല്ലോ? വേറെ പുറത്തുപറയാൻ കൊള്ളാത്ത ആരോപണങ്ങൾ ഒക്കെ വര്ഷങ്ങളായി സോഷ്യൽമീഡിയയിൽ കറങ്ങി നടപ്പുണ്ട്. അതുകൊണ്ട് എല്ലാവരും ആരോപണ വിധേയർ അല്ലാത്ത പരിശുദ്ധന്മാർ ആണല്ലോ? അഴിമതി കേസിൽ ആദ്യമായി ശിക്ഷിക്കപ്പെട്ട മഹാൻ തിരിച്ചിറങ്ങിയപ്പോൾ ക്യാബിനറ്റ് പദവിയും കൊടിവെച്ച കാറും കൊടുത്ത നാടാണ് കേരളം! എല്ലാവരും അക്കാര്യത്തിൽ കണക്കാണ്! ആന്റോ അഗസ്റ്റിൻ അശുദ്ധമാക്കിയ ന്യൂസ് റൂമിൽ പുണ്യാഹം തളിക്കുക! ചിലർക്ക് ആന്റോ അഗസ്റ്റിൻ എന്ന മാനേജിങ് എഡിറ്റർ എന്തിന് ന്യൂസ് റൂമിൽ കയറിയിരുന്ന് രാഷ്ട്രീയം പറയുന്നു, അങ്ങിനെ ന്യൂസ് റൂം എന്തിന് അശുദ്ധമാക്കുന്നു എന്നതാണത്രേ വിഷയം! അമ്മച്ചിയുടെ ചാനലിൽ അമ്മച്ചിയുടെ ഭജനയും അതിനിടയിൽ പെന്തക്കോസ്ത് കരിസ്മാറ്റിക്കിസം പോലെ അപശബദം പുറപ്പെടുവിച്ചുള്ള തുള്ളലും ഒക്കെ കാണിക്കാറുണ്ടല്ലോ? അതുപോലെ ആന്റോ അഗസ്റ്റിന് ഭജന കൊട്ടനും തുള്ളാനും അപശബ്ദം ഉണ്ടാക്കാനും അറിയില്ലാത്തതുകൊണ്ട് അങ്ങേര് രാഷ്ട്രീയം പറയുന്നതായിരിക്കും. ഒരു ജനാധിപത്യ രാജ്യത്തെ പൗരൻ രാഷ്ട്രീയം അല്ലാതെ പിന്നെ എന്താണ് പറയേണ്ടത്? അത് ഇന്ന ആളുകൾക്ക് മാത്രമേ പറയാവൂ എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? അത് കാശില്ലാത്തവർ യുട്യൂബ് ചാനൽ ഉണ്ടാക്കിയും കാശുള്ളതുകൊണ്ട് ആന്റോ അഗസ്റ്റിൻ സാറ്റലൈറ്റ് ചാനൽ വഴിയും പറയുന്നു എന്ന് കരുതിയാൽ മതി. ന്യൂസ്റൂമിന് ഒരു പരിശുദ്ധിയും ഇല്ല, അത് പോലീസ് കയറി പട്ടി ഷോ കാണിച്ചെന്ന് കരുതി എവിടെയും പോയിട്ടുമില്ല. അതിന് എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത പൊട്ടൻ ആണ് ഇത്രയും കേസുകളൊക്കെ നേരിട്ട് മുൻ പരിചയമുള്ള ആന്റോ അഗസ്റ്റിൻ എന്ന് ഞാൻ എന്തായാലും കരുതുന്നുമില്ല. അവിടെ നടന്നത് ജനാധിപത്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് തിരിച്ചറിയാത്ത ‘പ്രജകൾക്ക്’ ഇത് കക്ഷി രാഷ്ട്രീയമായേ തോന്നൂ. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ഇൻഡ്യ മുഴുവൻ അതിനെതിരെ വിധിയെഴുതിയപ്പോഴും അതിൻറെ വക്താക്കളെ വിജയിപ്പിച്ച ജനാധിപത്യ ബോധക്കാർ ആണല്ലോ പ്രബുദ്ധ മലയാളി! അതിനപ്പുറം അവിടെ ആരുടേയും ശുദ്ധിയൊന്നും പോയിട്ടില്ല. എല്ലാ മേഖലയിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരുമൊക്കെയുള്ളത് പോലെ മാധ്യമ മുതലാളിമാർക്കിടയിൽ മാത്രമല്ല ജേണലിസ്റ്റുകൾക്കിടയിലും പണ്ടും ഇപ്പോഴും കോഴിക്കാലും കുപ്പിയും അണ്ടിപ്പരിപ്പും പോക്കറ്റ് മണിയും കൊടുത്താൽ എന്ത് തെണ്ടിത്തരവും എഴുതിപ്പിടിപ്പിക്കുന്ന സീനിയർ ജേണലിസ്റ്റുകളൊക്കെ ഉണ്ടെന്നുള്ളത് ആർക്കാണ് അറിയാത്തത്. മാധ്യമ മാടമ്പി രാമകൃഷ്ണ പിള്ള മുതലിങ്ങോട്ടുള്ള ആ ചരിത്രമൊക്കെ എഴുന്നൊള്ളിക്കാതിരിക്കുന്നതാണ് നല്ലത്. ചാനൽ പൂട്ടിക്കൽ! ഇന്ത്യയിൽ നിലവിൽ ഉള്ള നിയമപ്രകാരം അവരുടെ സാറ്റലൈറ്റ് ചാനൽ പോയിട്ട് അവരുടെ വെബ്സൈറ്റിന്റെ ഡൊമൈനോ, ഒരു ലിങ്ക് പോലുമോ ബ്ലോക്ക് ചെയ്യാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്ന് അറിയാത്ത പൊട്ടന്മാരായ കൊങ്ങികളും മൂരികളുമാണ് ചാനൽ പൂട്ടിക്കുമെന്നൊക്കെ ഓരിയിടുന്നത്! അതിനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമേ ഉള്ളൂ, അവർ ഇവരെപ്പോലെ പൊട്ടന്മാരും വിവരദോഷികളും ഇത്രയും ജനാധിപത്യ വിരുദ്ധരും ആണെന്നു തോന്നുന്നില്ല. Content Highlights: Just as everyone in India—from Adani and Ambani to fundamentalists, jihadis, and ‘godmen’—has the right to run a satellite news channel, there is no legal impediment preventing Indian citizen Anto Augustine from operating one, provided he has the funds to cover satellite rental, employee salaries, and other expenses. Post navigation മുസ്ലിം ലീഗ് യഥാര്ത്ഥത്തില് ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി ജയരാജൻ കേരളത്തിൻറെ മുൻ നവോത്ഥാന നായകനും നിലവിൽ റിവൈവലിസ്റ്റുകളുടെ നേതാവും ആയി മാറിയ നാരയണ ഗുരുവിൻറെ ഓർമ്മ ദിനം!