Tag: Gyanesh Kumar

കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭീജീത് ദിപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ…

ഇന്ത്യ സഖ്യ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നല്‍കി; പരിശോധിക്കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി. തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ലെന്നും എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം കേട്ടിരുന്നതായും ചര്‍ച്ചക്കു…

ഗ്യാനേഷ് കുമാറിന്റെ രാജി: രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി; പോരാട്ടം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം!

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി. മൂന്ന് ബസുകളിലായാണ് എംപിമാരുടെ ബസ് രാജ്ഘട്ടിലേക്കെത്തിയത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും…

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് എതിരെ തുറന്ന കത്തുമായി 42 മുൻ ജഡ്ജിമാർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദവും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവും (എസ്‌ഐആർ) സംബന്ധിച്ച പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെ നിർണായക ഇടപെടലുമായി 42 മുൻ ജഡ്ജിമാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന്…

ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന; അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, ഇതാണ് ഗ്യാരണ്ടി: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ ഹൈജാക്ക് ചെയ്യുകയാണെന്നും വോട്ട് മോഷണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.…

രാഹുല്‍ ഗാന്ധിയെ കാണാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ട് ഇന്ത്യാ സംഖ്യം നടത്തുന്ന സമരപോരാട്ടത്തില്‍ ഡല്‍ഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. പോലീസ് തടഞ്ഞുനിര്‍ത്തിയതോടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്ന്…

ഓരോ എഫ് ഐ ആറും മെഡൽ പോലെ കാണുന്നു; ഇപ്പോൾ 45 കേസുകളുണ്ട്; 100 എണ്ണം രജിസ്റ്റർ ചെയ്യട്ടെ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെ തനിക്കെതിരെ ഫയൽ ചെയ്യപ്പെടുന്ന കേസുകളിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ 45 എഫ് ഐ ആർ ആറുകൾ നിലവിൽ രജിസ്റ്റർ…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ബാരിക്കേഡിന് മുകളില്‍ കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ അറസ്റ്റു ചെയ്ത് നീക്കി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദാനിലേക്ക് മാര്‍ച്ച് ചെയ്‌തു. ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ജനപ്രതിനിധികള്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും…

’20 വർഷം മുൻപത്തെ അഴിമതി മൂടിവെക്കാനാകില്ല’; ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. സർക്കാരിന്റേത് വളരെ നല്ല തീരുമാനമാണെന്നും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിഷയം ആയതിനാൽ അഴിമതിക്കും…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: സംഘര്‍ഷഭരിതമായി രാജ്യ തലസ്ഥാനം; എം എ ബേബിയടക്കമുള്ളവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടി രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം സംഘര്‍ഷ ഭരിതമായി . നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം…