abhijith deepke 2

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭീജീത് ദിപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടനെയായിരുന്നു ഈ നാടകീയ നടപടി.

ഇതിനുപുറമേ, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. അർധരാത്രിയിൽതന്നെ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. റാഠിയുടെ അമ്മ വാതിൽ തുറന്നയുടൻ പോലീസ് അകത്തുകയറി അദ്ദേഹത്തെ കൊണ്ടുപോകുകയായിരുന്നു.

തലസ്ഥാനത്ത് കേരള ഹൗസിന് മുന്നിൽ മാർച്ചിനൊരുങ്ങുന്നതിനിടെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൗസിലേക്ക് തിരികെ കയറണമെന്നാണ് നേതാക്കൾക്ക് പോലീസ് നൽകിയ നിർദേശം. ഡൽഹിയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായും സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിച്ചിട്ടുണ്ട്. കൂടാതെ, പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ പ്രധാന സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റിയിരിക്കുകയാണ്.

Content Highlights: Abhijit Dipke, founder of the Cockroach Janata Party, was taken into custody by the Delhi Police inside the aircraft while arriving to participate in a protest at Jantar Mantar demanding the resignation of Chief Election Commissioner Gyanesh Kumar. This dramatic action took place immediately after he arrived at Delhi’s Indira Gandhi International Airport from Mumbai.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *