ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഉയർത്തുന്ന വോട്ട് ചോരി ആരോപണങ്ങൾ വെറുമൊരു ഷോ മാത്രമാണെന്നും, യഥാർത്ഥത്തിൽ നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അമിത് ഷാ തുറന്നടിച്ചു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, കോൺഗ്രസ് കൊണ്ടുനടക്കുന്ന നെഗറ്റീവ് രാഷ്ട്രീയം കാരണം അടുത്ത 30 വർഷത്തേക്ക് അവർക്ക് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്നും വ്യക്തമാക്കി. വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകൾ സംരക്ഷിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോൺഗ്രസിന് വിജയിക്കാനായിട്ടില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതാണെന്നും എന്നാൽ തോൽക്കുമ്പോൾ കമ്മീഷനെ കുറ്റപ്പെടുത്തുന്നതുമാണ് കോൺഗ്രസിന്റെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കൊന്നും രാഷ്ട്രീയമായി യാതൊരു ഫലവും ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. പഞ്ചാബിൽ നിന്ന് എ.എ.പി. സർക്കാരിനെ ജനങ്ങൾ വേരോടെ പിഴുതെറിഞ്ഞ് ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും മാത്രമാണ് ആം ആദ്മി രാഷ്ട്രീയം നടത്തിയത്. ഡൽഹിയിലെ വലിയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാൻ യാതൊന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു. പഞ്ചാബിലും ബി.ജെ.പി. അധികാരിൽ വരാൻ പോകുകയാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. Content Highlights: Speaking at a public event in Delhi, Union Home Minister Amit Shah launched a sharp attack against Rahul Gandhi and opposition parties. Amit Shah stated that the allegations of ‘vote theft’ raised under Rahul Gandhi’s leadership are merely a ‘show,’ and that, in reality, Rahul is bringing up such issues to secure a ‘vote bank’ of infiltrators. Post navigation ‘അവറാച്ചൻ ആൻഡ് സൺസ്’; ഒക്ടോബർ 30 മുതൽ ഒ.ടി.ടി.സ്ട്രീമിംഗ് ആരംഭിക്കും ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവന വിവാദമായതോടെ മറുപടിയുമായി നേഹ ബോറ