joyal thomas sfi 2

കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് സമീപത്ത് നിന്നാണ് ജോയലിനെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ് എഫ് ഐ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

By Editor

Leave a Reply

Your email address will not be published. Required fields are marked *