കൊച്ചി: വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കുമെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതിയില്‍ ഹാജരായ പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ലഭിച്ചത് ഇന്നലെയാണെന്ന് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം. സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്ന് 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത് എസ്എന്‍ഡിപി ശാഖകള്‍ വഴി ഉയര്‍ന്ന പലിശയ്ക്ക് മൈക്രോഫിനാന്‍സ് വായ്പയായി നല്‍കിയെന്നാണ് കേസിലെ ആരോപണം. വായ്പ വിതരണത്തിലും തിരിച്ചടവിലും സാമ്പത്തിക ക്രമക്കേടും വലിയ തോതിലുള്ള അഴിമതിയും നടന്നതായും ആരോപണമുണ്ട്. Post navigation എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മുന്‍ പോലീസുകാരന് പിടിയില്‍