ന്യൂഡല്‍ഹി: സത്യ നികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്വകാര്യ പിജി കെട്ടിടം തകര്‍ന്നുവീണ സംഭവം അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോളജുകളിലും സര്‍വകലാശാലകളിലും മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തതിനാലാണ് വിദ്യാര്‍ഥികള്‍ ഒരേ കെട്ടിടത്തിന് കീഴില്‍ 40 പേര്‍ വരെ ഒന്നിച്ച് കഴിയാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി്. വിദ്യാര്‍ത്ഥികളുടെ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്നും ഏത് സാഹചര്യത്തിലും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. Post navigation ദുല്‍ഖര്‍ സല്‍മാനൊപ്പം ഇനി അഭിനയിക്കില്ല! ‘കിങ് ഓഫ് കൊത്ത’യുടെ പരാജയം കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ അച്യുതന് അന്തരിച്ചു