sunny m kapikkad puksa

തിരുവനന്തപുരം: സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിക്കെതിരെ ജനാധിപത്യവാദികൾ ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്ന് പു: ക:സ: സംസ്ഥാനകമ്മറ്റി. ദലിത് ചിന്തകനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ വധഭീഷണി അപലപനീയമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സണ്ണി എം കപിക്കാടിൻ്റെ കൊച്ചുമക്കൾക്ക് നേരെയടക്കം നടത്തുന്ന അധിക്ഷേപങ്ങളും അസഭ്യങ്ങളും ഭീഷണിയും കേരളം പോലുള്ള ജനാധിപത്യസമൂഹത്തിന് അപമാനകരമാണെന്ന് സംസ്ഥാന പ്രസിഡണ്ട് വൈശാഖൻ ജനറൽ സെക്രട്ടറി ഡോ കെ പി മോഹനൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

തൻ്റെ ഒരു പ്രസംഗത്തിനിടയിൽ വന്നുപോയ വാക്കുപിഴയെ പിടിച്ചാണ് ഈ ഭീഷണി. അക്കാര്യത്തിൽ സണ്ണി എം കപിക്കാട് ഖേദം പ്രകടിപ്പിച്ചിട്ടും സംഘപരിവാർ ഭീഷണി തുടരുകയാണ്. ജനാധിപത്യത്തിനും, ബഹുസ്വരതക്കും നേരെയുള്ള സംഘപരിവാർ അസഹിഷ്ണതയുടെ തുടർച്ചയാണിതെന്ന് പുരോഗമന കലാസാഹിത്യസംഘം നേതാക്കൾ പറഞ്ഞു.

രാജ്യത്തെങ്ങും ആശയങ്ങളെ ഹിംസകൊണ്ട് അടിച്ചമർത്താമെന്ന സംഘപരിവാർ രീതി കേരളത്തിലും നടപ്പാക്കാൻ അവർ ശ്രമിക്കുകയാണ്. സണ്ണി എം കപിക്കാടിനും കുടുംബത്തിനും നേരെയുള്ള സംഘപരിവാർ ഭീഷണിയിൽ ജനാധിപത്യവാദികൾ പ്രതിഷേധമുയർത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം അഭ്യർത്ഥിക്കുന്നതായി അവർ പറഞ്ഞു.

By Editor

Leave a Reply

Your email address will not be published. Required fields are marked *