ramesh chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടയിൽ, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കത്ത് ലഭിച്ച കാര്യം സംസ്ഥാന പോലീസ് മേധാവി (ഡി ജി പി) സ്ഥിരീകരിച്ചതായും, കത്ത് പരിശോധിച്ച ശേഷം നിയമപരമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി എം ആർ എൽ മാസപ്പടി ഇടപാടിൽ പി എം എൽ എ (PMLA) സെക്ഷൻ 66(2) പ്രകാരമാണ് ഇ ഡി ഡി ജി പിക്ക് റിപ്പോർട്ട് കൈമാറിയത്. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇ ഡി കത്ത് നൽകിയതോടെ വിജിലൻസ് അന്വേഷണത്തിനും തുടർനടപടികൾക്കും വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

By Editor

Leave a Reply

Your email address will not be published. Required fields are marked *