n shamsudheen

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനം വൈകാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാരാണെന്ന ആരോപണം മന്ത്രി ആവർത്തിച്ചു. ഡൽഹിയിൽ നടന്ന ചർച്ചയെക്കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി വിവരമില്ലെന്നും ഷംസുദ്ദീൻ വ്യക്തമാക്കി.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പുതിയ നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഉപസമിതി യോഗങ്ങൾ ചേർന്ന് വിവിധ വശങ്ങൾ പരിശോധിച്ചിട്ടുണ്ടെങ്കിലും അന്തിമ യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മന്ത്രിമാർ പ്രളയവുമായി ബന്ധപ്പെട്ട ചുമതലകളിലായിരുന്നതിനാൽ പിന്നീട് യോഗം വിളിച്ചുചേർത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

By Editor

Leave a Reply

Your email address will not be published. Required fields are marked *