rajnath singh

ന്യൂഡല്‍ഹി: പരമ്പരാഗത മിസൈല്‍ സംവിധാനങ്ങള്‍ക്കായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഇന്ത്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് കൈമാറുന്നതിന് അംഗീകാരം നല്‍കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ വ്യവസായ അടിത്തറ വിപുലീകരിക്കുന്നതിനുമാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സാങ്കേതികവിദ്യാ കൈമാറ്റം, മിസൈല്‍ വികസനവും വന്‍തോതിലുള്ള വ്യാവസായിക ഉത്പാദനവും തമ്മിലുള്ള വിടവ് നികത്താന്‍ സഹായിക്കും. നിശ്ചിത യോഗ്യതകളും സര്‍ട്ടിഫിക്കേഷനുകളും നിയന്ത്രണ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആഭ്യന്തര കമ്പനികള്‍ക്ക് ഈ സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും.

‘മിസൈല്‍ സംവിധാനങ്ങളുടെ വികസനത്തില്‍ നിന്ന് വ്യാവസായിക ഉല്‍പ്പാദനത്തിലേക്കുള്ള വിജയകരമായ മാറ്റത്തിന് ഈ നടപടി വഴിയൊരുക്കും. അത്യാധുനിക പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമായി ഇന്ത്യന്‍ വ്യവസായ മേഖലയുടെ ശേഷി പ്രയോജനപ്പെടുത്താനുള്ള ഉഞഉഛയുടെ നിരന്തരമായ ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.’- മന്ത്രാലയം പറഞ്ഞു.

By Editor

Leave a Reply

Your email address will not be published. Required fields are marked *