neha bora 123

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നെന്ന് നേഹ ബോറ പറഞ്ഞു. ബംഗ്ലാദേശിലെ പുരോഗമന വിദ്യാർത്ഥി കൂട്ടായ്മയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ നാഷണൽ കോൺഫറൻസിൽ പ്രദർശിപ്പിക്കാനായി തയ്യാറാക്കിയ വീഡിയോയാണ് ദുർവ്യാഖ്യാനം ചെയ്തതെന്ന് അവർ വ്യക്തമാക്കി.

ബംഗ്ലാദേശിലെ ‘ജെൻസി’ പ്രക്ഷോഭത്തിൽ പുരോഗമന വിഭാഗങ്ങൾ വഹിച്ച പങ്കിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അതാണ് പ്രചോദനമായി ചൂണ്ടിക്കാണിച്ചതെന്നും നേഹ ബോറ വ്യക്തമാക്കി. ബംഗ്ലാദേശിലെ തീവ്ര വലതുപക്ഷം പ്രചരിപ്പിച്ച കാര്യം ഇന്ത്യയിലെ വലതുപക്ഷം ഏറ്റെടുക്കുകയായിരുന്നു. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വീഡിയോയിൽ നിന്ന് വെട്ടിമാറ്റിയാണ് പ്രചരിപ്പിച്ചതെന്നും നേഹ കൂട്ടിച്ചേർത്തു.

നേഹ ബോറയുടെ വീഡിയോ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഭരണ അട്ടിമറിയാണ് ഐസ നേതാവിന് പ്രചോദനമെന്ന തരത്തിൽ ബിജെപി വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഐസ നേതാക്കളും നേഹയുടെ പ്രസ്താവനയെ തള്ളുകയും വ്യക്തത വരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിൽ നടന്ന യുവജന പ്രക്ഷോഭം ഇന്ത്യയിലെ സമരങ്ങൾക്ക് വഴി കാണിച്ചുതന്നു എന്ന നേഹ ബോറയുടെ പരാമർശത്തിനെതിരെ ബിജെപി കടുത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. നേഹ ബോറയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ എന്ന് വിശേഷിപ്പിച്ച ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി, ഈ പ്രസ്താവന രാഹുൽ ഗാന്ധിയുടെ ചിന്താഗതിയാണ് വ്യക്തമാക്കുന്നതെന്ന് ആരോപിച്ചു. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും ഭരണമാറ്റം കൊണ്ടുവരാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Neha Bora, National President of the All India Students’ Association (AISA), has issued a clarification regarding her statement about drawing inspiration from Bangladesh. She stated that her words were misinterpreted and misrepresented. She explained that the video in question—which was prepared for screening at the national conference of the ‘Socialist Student Front,’ a progressive student collective in Bangladesh—had been subjected to a distorted interpretation.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *