pinarayi vijayan 2

തിരുവനന്തപുരം: സി എം ആര്‍ എല്‍-എക്‌സാലോജിക് ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എ ജിയുടെ നിയമോപദേശം. അഴിമതി നിരോധന നിയമപ്രകാരം ഏത് ഏജന്‍സി അന്വേഷണം നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും നിര്‍ദ്ദേശിക്കുന്നു.

പിണറായിക്കും റിയാസിനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നല്‍കിയ കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. ഇ ഡിയുടെ കത്തിലെ വസ്തുതകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയ എ ജി, സുപ്രീം കോടതി അടക്കം വിവിധ കോടതി ഉത്തരവുകള്‍ സഹിതമാണ് നിയമോപദേശം നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പോലീസ് മേധാവിക്കു കത്തയച്ചത്.

അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഇ ഡി ഡി ജി പിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂലമായാണ് ഇപ്പോള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.

Content Highlights:
The AG advised that an investigation can be conducted against Pinarayi Vijayan and Mohamed Riyas regarding the CMRL-Exalogic deal as requested by ED. The government can decide which agency should investigate under the Corruption Prevention Act. ED earlier raided locations and shared key evidence.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *