vd satheesan7

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ മൂന്ന് പുതിയ എന്‍ ഡി പി എസ് കോടതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്, മഞ്ചേരി, തൃശൂർ ജുഡീഷ്യൽ ജില്ലകളിലാണ് പുതിയ കോടതികൾ ആരംഭിക്കുക. തിരുവനന്തപുരം, എറണാകുളം ഉൾപ്പെടെയുള്ള കോടതികളിൽ 11 പേർക്ക് സ്ഥിരനിയമനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അധ്യാപക നിയമനത്തിനുള്ള പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി. പ്രൈമറി തലം മുതൽ എച്ച് എസ് എസ് ടി വരെയുള്ള റാങ്ക് ലിസ്റ്റുകൾക്കാണ് കാലാവധി നീട്ടിയത്. വിവിധ കാരണങ്ങളാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.

പ്രളയബാധിതർക്കുള്ള നഷ്ടപരിഹാരം ഈ ആഴ്ച വിതരണം ചെയ്ത് തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് ദുരിതാശ്വാസ ക്യാമ്പുകൾ പൂർണമായും അവസാനിച്ചത്. നിലവിൽ സ്ഥിതിവിവര കണക്കുകൾ പരിശോധിച്ചുവരികയാണ്. നടപടിക്രമങ്ങൾ ഈ ആഴ്ച പൂർത്തിയാക്കി ധനസഹായ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Editor

Leave a Reply

Your email address will not be published. Required fields are marked *