തിരുവനന്തപുരം: കേരള സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായതോടെ പോലീസ് ലാത്തിവീശി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.മാര്‍ച്ചിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്നലെ വന്ദേമാതരം വിവാദത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ വനിതാ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിന്മാറിയില്ല. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സംഘര്‍ഷം രൂക്ഷമായതോടെ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി, വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു Post navigation ഓപ്പറേഷന് തൂഫാൻ: മൂന്ന് എന്‍ ഡി പി എസ് കോടതികൾ സ്ഥാപിക്കും, അധ്യാപക റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസം കൂടി നീട്ടും – മുഖ്യമന്ത്രി കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ കൊലപാതകം; പ്രതി അനിലയുടെ അറസ്റ്റ് രേഖപ്പെടുത്തി