Kerala News പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി October 26, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ധവളപത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന…
Kerala News കോഴിക്കോട് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് തിരിതെളിഞ്ഞു October 25, 2026 Editor കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കമായി. ചാത്തമംഗലം എന്‍ഐടി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ദീപം തെളിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി ടി ഉഷ എംപിയില്‍നിന്നാണ് മുഖ്യമന്ത്രി ദീപം ഏറ്റുവാങ്ങിയത്.…
Kerala News കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിന് സന്ദേശം; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ October 25, 2026 Editor മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പോലീസിന് സന്ദേശം. കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം അയച്ചത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്…
Kerala News മരുന്നു വിവാദം; വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി October 23, 2026 Editor ന്യൂഡല്‍ഹി: വലിയ തോതില്‍ വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരേമരുന്നിന് അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു. റോഷ് എന്ന അന്താരാഷ്ട്ര…
Kerala News ഗവര്‍ണറെ പുകഴ്ത്തി മുഖ്യമന്ത്രി’ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് October 22, 2026 Editor തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാറിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാറിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും…
Kerala News സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും October 22, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ലേബര്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സമിതിയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തും. 10 ദിവസത്തിനകം സമിതി…
Kerala News കിഫ്ബി വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ October 15, 2026 Editor തിരുവനന്തപുരം: ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചതും 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടിയാണ് ഉപയോഗിച്ചതും 25932.55 കോടി രൂപ കടമെടുപ്പ്…
Kerala News വയോജനങ്ങളെ ഉപദ്രവിച്ചാലോ സ്വത്ത് തട്ടിയെടുക്കാൻ നോക്കിയാലോ പൂട്ട് വീഴും; നിയമസഭയിൽ ചരിത്ര ബില്ലുമായി മുഖ്യമന്ത്രി October 13, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചരിത്രപരമായ ‘വയോജന സംരക്ഷണ ബിൽ’ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവും അര ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ്…
Kerala News പിണറായി വിജയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം: സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി October 10, 2026 Editor തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ്…
India News രാഹുല്‍ ഗാന്ധിയെ കാണാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ October 7, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവിശ്യപ്പെട്ട് ഇന്ത്യാ സംഖ്യം നടത്തുന്ന സമരപോരാട്ടത്തില്‍ ഡല്‍ഹി പോലീസ് നടപടിയെ ചോദ്യം ചെയ്ത് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. പോലീസ് തടഞ്ഞുനിര്‍ത്തിയതോടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യൂവെന്ന്…