india allaince leaders6

ന്യൂഡല്‍ഹി: ഇന്ത്യാസഖ്യം നേതാക്കള്‍ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതായി വിവരം. തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ചീഫ് ജസ്റ്റിസിന് നിവേദനം സമര്‍പ്പിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയ്ക്കായി ഇന്ത്യാസഖ്യം നല്‍കിയ അപേക്ഷ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

അനുമതി നിഷേധിച്ചതിന്റെ കാരണം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് നേതാക്കള്‍ക്ക് ഇമെയില്‍ അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കുക, എസ് ഐ ആര്‍ നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാസഖ്യം പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കാന്‍ ഇന്ത്യാ സഖ്യം ആഹ്വാനംചെയ്തിരുന്നു.

Content Highlights:
Chief Justice Surya Kant denied permission to INDIA alliance leaders for a meeting ahead of their planned march to the Supreme Court. The opposition, led by Rahul Gandhi, intended to submit a memorandum demanding the resignation of Chief Election Commissioner Gyanesh Kumar and stopping SIR.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *