Category: News

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജ്യോത്സ്യന്റെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച കേസില്‍ മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി എം വിപിന്‍കുമാറിനെയാണ് (39) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കാസര്‍കോട് ചിറ്റാരിക്കല്‍ തവളക്കുണ്ട് സ്വദേശിയായ…

ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്? മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കുമെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതിയില്‍ ഹാജരായ…

എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ

കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് സമീപത്ത് നിന്നാണ് ജോയലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ്…

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

കൊച്ചി: സിഎംആല്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകള്‍ വെളിവാക്കുന്ന മൊഴി പകര്‍പ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ഉണ്ടായിരുന്ന ചുരുക്കപ്പേരുകള്‍ വിശദീകരിച്ച് സിഎംആര്‍എല്ലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്. പ്രതിപക്ഷ…

വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ല, പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ലെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഉപഭോഗം കൂടി. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. അമാനുഷികമായി പ്രശ്‌നം…

മകളെ ഹവാല കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് വാരിസിനെക്കൊണ്ട് എന്റെ പേര് പറയിപ്പിച്ചത്; ഇഡിക്കെതിരെ മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ നിര്‍ബന്ധിച്ചെന്ന് മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ സുഹൃത്ത് ഹസന്‍ വാരിസിനെ ഇഡി ഭീഷണിപ്പെടുത്തിയതായും റിയാസ്…

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരായില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷന്‍ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട്…

പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചു; 22 വയസുള്ള തന്റെ മകളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഹസന്‍ വാരിസ്

കൊച്ചി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വ്യാജ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് രംഗത്ത്. തന്റെ മകളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് മൊഴി പകര്‍പ്പില്‍ ഒപ്പ് വെപ്പിച്ചതെന്നും സത്യവാങ്മൂലത്തില്‍…

റിയാസ് അന്ന് വീണയുടെ ഭർത്താവായിരുന്നില്ല; എന്നെ അഴിമതിക്കാരനാക്കാനാകില്ലെന്ന് പിണറായി

ആലപ്പുഴ: സിഎംആർഎൽ കമ്പനിക്ക് നൽകിയ സേവനങ്ങളുടെ പ്രതിഫലം അക്കൗണ്ടിൽ രേഖപ്പെടുത്തിയാണ് വാങ്ങിയതെന്നും അതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും കൃത്യമായി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താൻ വാങ്ങിയ പണം മകൾ വീണ റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

അണ്ടർവാട്ടർ ദൃശ്യങ്ങളുമായി സജിൻ ഗോപു-നിഖില വിമൽ ചിത്രം; ‘ധൂമകേതു’ സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതുവിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. സജിൻ ഗോപുവും നിഖില വിമലും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂക്ഷ്മദർശിനിക്ക് ശേഷം ഹാപ്പി…