തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ലെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഉപഭോഗം കൂടി. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. അമാനുഷികമായി പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാനുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഷയം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമവും തുടരും. രാത്രി സമയത്തെ വൈദ്യുതി ഉപയോഗം വളരെ ഉയര്‍ന്നതാണ്. സോളാറില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് കാര്യമായില്ല. അതിനായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം പരിഗണിക്കുന്നുണ്ടെന്നും വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ചു പ്ലാന്റ് തുടങ്ങാനിരിക്കുകയാണെന്നും മന്ത്രി വ്യതക്തമാക്കി. പവര്‍ എക്സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം പറഞ്ഞു. ഇന്നലെ 700 മെഗാവാട്ട് കുറവാണുണ്ടായത്. 5008 മെഗാവാട്ടായിരുന്നു പീക്ക് അവറിലെ ആവശ്യകത. വൈദ്യുതി നിയന്ത്രണ അറിയിപ്പ് രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ എസ്എംഎസ് ആയി വരുമെന്നും രാജമാണിക്യം പറഞ്ഞു. Post navigation മകളെ ഹവാല കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് വാരിസിനെക്കൊണ്ട് എന്റെ പേര് പറയിപ്പിച്ചത്; ഇഡിക്കെതിരെ മുഹമ്മദ് റിയാസ് സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്