priyanka 55

ന്യൂഡൽഹി: മരിച്ച് ആറ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ജവഹർലാൽ നെഹ്റുവിനെതിരായ വിമർശനങ്ങൾ അവസാനിക്കുന്നില്ല. ഭരണഘടനയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്നവരാണ് നെഹ്റുവിനെ നിരന്തരം ആക്രമിക്കുന്നതെന്നും ഇത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബി.ജെ.പിക്കെതിരെ അവർ പ്രതികരിച്ചത്. വിപ്ലവകാരിയും ദീർഘവീക്ഷണമുള്ള നേതാവും രാഷ്ട്രനിർമാതാവുമായിരുന്നു നെഹ്റുവെന്നും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എന്നും ഇന്ത്യക്ക് വഴികാട്ടിയാകട്ടെയെന്നും പ്രിയങ്ക കുറിച്ചു.

നെഹ്റുവിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദരാഞ്ജലികൾ അർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ പ്രധാന ശിൽപിയെന്ന് വിശേഷിപ്പിച്ചപ്പോൾ രാഹുൽ ഗാന്ധി ‘ഇന്ത്യയുടെ രത്നം’ എന്നാണ് വിശേഷിപ്പിച്ചത്. അതേസമയം, പാർലമെന്റിലെ സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ നടന്ന പുഷ്പാർച്ചനാ ചടങ്ങിൽ കേന്ദ്രമന്ത്രിസഭയിലെ ആരും പങ്കെടുത്തില്ലെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാ നേതാവ് ഡെറക് ഒബ്രിയൻ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ 29 അംഗ മന്ത്രിസഭയിൽനിന്ന് ഒരാൾപോലും ചടങ്ങിനെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് മാന്യതയാണോ, സാമാന്യ മര്യാദയാണോ എന്നും ചോദിച്ചു. ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള, ഖാർഗെ, സോണിയ ഗാന്ധി എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യം നെഹ്റുവിനെ സംബന്ധിച്ചിടത്തോളം അന്തിമ ലക്ഷ്യമായിരുന്നില്ലെന്നും രാജ്യത്തിന്റെ പുതിയ യാത്രയിലെ ഒരു നാഴികക്കല്ല് മാത്രമായിരുന്നുവെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സ്വരാജ് അധികാരത്തിനുവേണ്ടിയല്ല, ഓരോ പൗരനും രാജ്യത്തിന്റെ ഭാവിയിൽ പങ്കാളിത്തവും ഉത്തരവാദിത്വവും വഹിക്കുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലും വിശ്വാസം ജനാധിപത്യത്തിലുമാണെന്ന് ഖാർഗെയും ഓർമിപ്പിച്ചു. അതേസമയം, നെഹ്റുവിന്റെ സംഭാവനകളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും രേഖപ്പെടുത്തുന്ന nehruarchive.in എന്ന ഡിജിറ്റൽ ശേഖരം പൈതൃകം സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Even more than six decades after his death, criticism against Jawaharlal Nehru continues. Congress leader Priyanka Gandhi stated that those who constantly attack Nehru are the very people attempting to dismantle the Constitution and democracy, adding that these attacks serve as proof of his unwavering commitment to India.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *