vellappally natesan, high court

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷന്‍ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നാളെ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കോടതിയില്‍ ഹാജരാകേണ്ടത്. ഹാജരാകാന്‍ രണ്ടാഴ്ച സാവകാശം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

നേരത്തെ മൈക്രോ ഫിനാന്‍സ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ കോടതിയില്‍ ഹാജരായിരുന്നു. എട്ട് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും പ്രോസിക്യൂഷന്‍ അനുമതിക്കായി നല്‍കിയിട്ടുണ്ടെന്നും എസ്പി കോടതിയെ അറിയിച്ചിരുന്നു.

By Editor

Leave a Reply

Your email address will not be published. Required fields are marked *