കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ലകള്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം ഓവറോള്‍ കിരീടം സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 965.3 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 923.3 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനം നേടി. അത്ലറ്റിക്സ് മത്സരങ്ങളില്‍ മലപ്പുറത്തിനായിരുന്നു ഒന്നാം സ്ഥാനം. ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന്റെ കിരീടനേട്ടത്തിന് വഴിയൊരുക്കിയത്. ഗെയിംസില്‍ മാത്രം 1310 പോയിന്റ് നേടിയ തിരുവനന്തപുരം മെഡല്നേട്ടത്തിലും മുന്നിലെത്തി. ഈ വിഭാഗത്തില്‍ 151 സ്വര്‍ണവും 92 വെള്ളിയും 106 വെങ്കലവും ജില്ല സ്വന്തമാക്കി. അക്വാട്ടിക്സില്‍ 606 പോയിന്റ് നേടിയും തിരുവനന്തപുരം മികവ് തെളിയിച്ചു. ഗെയിംസ് വിഭാഗത്തില്‍ 813 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 796 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി. അക്വാട്ടിക്സില്‍ എറണാകുളം 160 പോയിന്റോടെ രണ്ടാമതും തൃശൂര്‍ 120 പോയിന്റോടെ മൂന്നാമതുമാണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ കിരീടം തിരുവനന്തപുരത്തിനായിരുന്നെങ്കില് അത്ലറ്റിക്സില് മലപ്പുറത്തിന്റെ കരുത്താണ് പ്രകടമായത്. 204.3 പോയിന്റുമായി ഒന്നാമതെത്തിയ മലപ്പുറം 19 സ്വര്‍ണവും 23 വെള്ളിയും 19 വെങ്കലവും നേടി. 161.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂള്‍തലത്തിലെ മികച്ച പ്രകടനവും മലപ്പുറത്തിന്റെ മുന്നേറ്റത്തിന് കരുത്തായി. ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയും കെ എച്ച് എം എച്ച് എസ് ആലത്തിയൂരും നേടിയ പോയിന്റുകള്‍ ജില്ലയുടെ നേട്ടത്തില്‍ നിര്‍ണായകമായി. ഇതില്‍ ഐഡിയല്‍ കടകശ്ശേരി തുടര്‍ച്ചയായ അഞ്ചാം തവണയും സ്കൂള്‍തല അത്ലറ്റിക്സ് ചാമ്പ്യന്മാരായി. 75.3 പോയിന്റോടെയാണ് സ്കൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. Content Highlights: Thiruvananthapuram secured the overall championship at the Kerala State School Sports Meet with 2012.3 points. Thrissur and Malappuram secured second and third positions respectively. Meanwhile, Malappuram dominated the athletics category to bag the top spot with 204.3 points. Post navigation ‘സരൾ ബില്ലല്ല, ഇത് കരാള ബിൽ! നാടിന് ആത്യന്തികമായി ദോഷം ചെയ്യും’; സർക്കാരിനെതിരെ ജി. സുധാകരൻ