ronaldo 1

ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് അപ്രതീക്ഷിതമായി വിട്ടിറങ്ങിയ സംഭവത്തിൽ സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും മാപ്പ് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഏതുതരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്കുപാലിക്കാത്തതിലുള്ള പ്രതിഷേധമാണ് ക്യാമ്പ് വിടാൻ കാരണമെന്നും റൊണാൾഡോ വ്യക്തമാക്കി.

കോച്ചിന്റെ വാക്കുകളിലുള്ള വിശ്വാസം പൂർണമായി നഷ്ടപ്പെട്ടതിനാലാണ് അങ്ങനെ ചെയ്തതെന്നും എന്നാൽ ഒരു ടീം ക്യാപ്റ്റൻ എന്ന നിലയിൽ ആ പ്രവർത്തിക്ക് താൻ പൂർണ്ണ ഉത്തരവാദിയാണെന്നും റൊണാൾഡോ പറഞ്ഞു. “വ്യക്തിബന്ധങ്ങളിൽ സത്യസന്ധതയ്ക്കാണ് ഞാൻ മുൻഗണന നൽകുന്നത്. 25 വർഷത്തെ കരിയറിൽ കോച്ചിന്റെയോ മാനേജ്‌മെന്റിന്റെയോ തന്ത്രപരമായ തീരുമാനങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല. എന്നാൽ എനിക്ക് നൽകിയ വാക്ക് ലംഘിക്കപ്പെട്ടപ്പോൾ അവിടെ നിൽക്കാൻ തോന്നിയില്ല. എങ്കിലും സഹതാരങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. നിയമങ്ങൾ എല്ലാവർക്കും ഒന്നുതന്നെയാണ്, ഫെഡറേഷന് നടപടിയെടുക്കാം” റൊണാൾഡോ വ്യക്തമാക്കി.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *