subhash tantri arrest

മുവാറ്റുപുഴ: സമൂഹമാധ്യമത്തിലൂടെ നാരായണ ഗുരുവിനെ അധിക്ഷേപിച്ച ഡോ. കെ വി സുഭാഷ് തന്ത്രി അറസ്റ്റിൽ. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും തന്ത്രിയാണെന്നും അവകാശപ്പെട്ട് ജോതിഷത്തട്ടിപ്പും പൂജകളും നടത്തി അന്ധവിശ്വാസി പൊട്ടന്മാരെ പറ്റിച്ചു ജീവിച്ചിരുന്ന ഈഴവ സമുദായാംഗം തന്നെയാണ് അറസ്റ്റിലായത്. കല്ലൂർക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി ആലുവയിലേക്ക് കൊണ്ടുപോയി.

കുറേക്കാലമായി ശ്രീനാരയണഗുരുവിനെ അധിക്ഷേപിച്ച് യുട്യൂബിൽ വീഡിയോ ഇട്ടിരുന്ന ഇയാൾ ഈ കഴിഞ്ഞ സമാധി ദിനത്തിൽ ഫേസ്​ബുക്കിൽ പങ്കുവെച്ച അധിക്ഷേപ പോസ്റ്റ് ആണ് ആളുകളുടെ ശ്രദ്ധയിൽ പെട്ടതും പ്രതിഷേധത്തിന് കാരണമായതും. മൂവാറ്റുപുഴ ആയവന പേരമംഗലത്ത് പ്രണവമല എന്ന പേരിൽ മൾട്ടിലെവൽ ആത്മീയ തട്ടിപ്പ് കേന്ദ്രം നടത്തി അന്ധവിശ്വാസി പൊട്ടന്മാരെ പറ്റിച്ചുവരികയായിരുന്നു അങ്കമാലി സ്വദേശി സുഭാഷ് എന്ന ഡോക്ടർ സുഭാഷ് തന്ത്രി.

എസ്.എൻ.ഡി.പി ഉൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് പ്രവർത്തകർ ഇയാളെ അന്വേഷിച്ച് കണ്ടെത്തുകയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. മറ്റു പലസ്ഥലങ്ങളിലും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. മുൻപും ഇയാളെ സമാനമായ കേസിൽ കല്ലൂർക്കാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഇയാൾ മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യാനായി ആലുവയിലേക്ക് കൊണ്ടുപോയി.

Content Highlights:
Dr. KV Subhash Thantri has been arrested for insulting Sree Narayana Guru on social media. The arrested individual is Binu (42)—a ‘Karma Brahmin’ belonging to the Ezhava community—who made a living by swindling gullible, superstitious people through fraudulent astrological practices and rituals, while claiming to hold a doctorate in astrology and posing as a *Thantri*. He hails from Melathil, Charivil, Kurumbaloor, Neduvathoor.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *