sivagiri new trust board

വർക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് സച്ചിദാനന്ദസ്വാമിക്ക് തോല്‍വി. എന്നാല്‍ നിലവിലുള്ള മറ്റു ആറു പേർ വീണ്ടും ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി അഞ്ച് പേർ ഭരണ സമിതിയിലേക്കെത്തി.

2026-2031 കാലയളവിലേക്കുള്ള 11 അംഗ ബോര്‍ഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 32 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടവകാശമുള്ള 56 സന്യാസിമാരില്‍ 55 പേരും വോട്ട് രേഖപ്പെടുത്തി.

ശിവഗിരി മഠത്തിന്റെ ധര്‍മപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചുമതലകള്‍ക്കും നേതൃത്വം നല്‍കുന്ന സമിതിയെയാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും ആശയങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

Content Highlights: Incumbent President Sachidananda Swamy was defeated in the Sivagiri Sree Narayana Dharma Sangham Trust Board election. Six sitting members retained their positions, while five new members entered the 11-member board for 2026-2031. Out of 56 monks, 55 exercised their voting rights.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *