cjp leaders 3

ന്യൂഡല്‍ഹി: ജന്തർ മന്തർ അതിക്രമക്കേസിൽ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടും സിജെപി നേതാക്കൾ ഹാജരായില്ല. സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരാണ് ഇന്ന് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചത്. സംഭവത്തിൽ നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് പുതിയ സമൻസ് നൽകിയേക്കും.

ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തുന്നതിനിടെ സർക്കാർ ഉത്തരവ് ലംഘിച്ചതിനാണ് നേതാക്കൾക്ക് നോട്ടീസ് നൽകിയത്. സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ടും കേസുണ്ട്.

ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് ഉറപ്പുനൽകി മാപ്പ് പറഞ്ഞ ശേഷമാണ് ഇന്നലെ സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും പുറത്തിറങ്ങിയത്. ഏഴ് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇരുവരും തിഹാർ ജയിലിൽനിന്ന് മോചിതരായത്.

നേതാക്കളുടെ നടപടികളിലും വ്യവസ്ഥകൾ ലംഘിച്ചതിലും സിജെപിക്ക് സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയുണ്ടായി.

Content Highlights: CJP leaders Sourav Das, Ashutosh Ranka, and Ajinkya Shinde failed to appear before the Crime Branch today in the Jantar Mantar trespass case. They cited inconvenience after receiving summons for violating government orders. The Crime Branch is expected to issue fresh summons soon.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *