sigmund freud

✍️ സുരേഷ്. സി.ആർ

മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് സിദ്ധാന്തിച്ച് മാനസികപഗ്രഥനം അഥവാ മനോവിശ്ശേഷണം എന്ന മനഃശാസ്ത്രശാഖയ്ക്കു തുടക്കമിട്ട ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞനാണ് സിഗ്മൺഡ് ഫ്രോയ്ഡ് (1856 – 1939).

സ്വതത്രചിന്തയുടെ യുക്തിഭദ്രമായ നിലപാടുകളും ശാസ്ത്രബോധത്തിലധിഷ്ഠിതമായ പ്രപഞ്ചദര്‍ശനവും സമന്വയിച്ച പ്രതിഭാധനനായ മനഃശാസ്ത്രജ്ഞനായിരുന്നു സിഗ്മണ്ട് ഫ്രോയ്ഡ്. മനസ്സിന് അബോധം എന്നൊരു വശമുണ്ടെന്ന് സിദ്ധാന്തിച്ച് മാനസികപഗ്രഥനം അഥവാ മനോവിശ്ശേഷണം എന്ന മനഃശാസ്ത്രശാഖയ്ക്കു തുടക്കമിട്ടത് ഫ്രോയ്ഡ് ആണ്.

20-ാം നൂറ്റാണ്ടിൽ ഫ്രോയ്ഡിന്റെ ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നീ സിദ്ധാന്തങ്ങൾ കല, സാഹിത്യം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, രാഷ്ട്രീയം, തത്വചിന്ത തുടങ്ങിയവയിലെല്ലാം സ്വാധീനിച്ചു.

1900-ൽ ജർമൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ എന്ന പുസ്തകത്താടെയാണ് ഫ്രോയ്ഡിയൻ വിപ്ലവത്തിന് അരങ്ങരൊങ്ങിയത്. 20-ാം നൂറ്റാണ്ടിൽ ഫ്രോയ്ഡിന്റെ ഇദ്, ഈഗോ, സൂപ്പർ ഈഗോ എന്നീ സിദ്ധാന്തങ്ങൾ കല, സാഹിത്യം, മനഃശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, രാഷ്ട്രീയം, തത്വചിന്ത തുടങ്ങിയവയിലെല്ലാം സ്വാധീനിച്ചു. ചാൾസ് ഡാർവിനും ആൽബർട്ട് ഐൻസ്റ്റൈനും ശാസ്ത്രചരിത്രത്തിലുള്ള സ്ഥാനം ഫ്രോയ്ഡിനും അവകാശപ്പെട്ടതാണ്.

1856 മെയ് 6-ന് ഓസ്ട്രിയയിലെ മൊറോവിയെയിലെ ഫൈബർഗ് പട്ടണത്തിൽ ജനനം. 1881-ൽ വിയന്ന സർവകലാശാലയിൽ നിന്നും എംഡി നേടി. 1885-86-ൽ പാരീസിൽ പ്രശസ്ത ന്യൂറോളജിസ്റ്റായ മാർട്ടിൻ ഷാർക്കോയുടെ കീഴിൽ സിരാരോഗങ്ങളെപ്പറ്റി പഠനം നടത്തി. സിരാരോഗങ്ങളും മനസ്സുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ധാരണകൾ ഫ്രോയ്ഡിൽ ഉറച്ചത് ഷാർക്കോട്ടിനൊപ്പം പ്രവർത്തിച്ച കാലത്താണ്. വിയന്നയിൽ തിരിച്ചെത്തിയ ഫ്രോയ്ഡ് സുഹൃത്തായ ജോസഫ് ബ്രോയവുമായി ചേർന്ന് ഈ മേഖലയിൽ അന്വേഷണം നടത്തി.

1895-ൽ ഇരുവരും ചേർന്ന് രചിച്ച ‘സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ’ സൈക്കോ അനാലിസിസിലെ ആദ്യ കൃതിയായി പരിഗണിക്കപ്പെടുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങൾ ശാരീരികരോഗങ്ങളായി പരിവർത്തിക്കപ്പെടുന്നത് വിശദീകരിക്കുന്നതാണ് ഈ കൃതി. അബോധത്തിലെ വിലക്കപ്പെട്ട ആഗ്രഹം, ശിശു ലൈംഗീകത, ഷണ്ഡീകരണ ഭീതി, ഇഡിപ്പസ് കോംപ്ലക്സ് തുടങ്ങിയ ആശയങ്ങൾ ചിന്താലോകത്തെ ഇളക്കിമറിച്ചു.

ബ്രോയറുമായി പിരിഞ്ഞശേഷം സ്വന്തമായൊരു മാനസികാപഗ്രഥനരീതിയും സിദ്ധാന്തവും രൂപപ്പെടുത്തിയതിന്റെ ഫലമാണ് ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ എന്ന കൃതി. ഗൂഢമായ മാനസിക പ്രവർത്തനങ്ങളാണ് മനുഷ്യസ്വഭാവത്തെ നിർണയിക്കുന്നതെന്ന് അദ്ദേഹം ഇതിലൂടെ തെളിയിച്ചു. 1902 മുതൽ ഫ്രോയ്ഡിന്റെ വീട്ടിൽ മനോവിജ്ഞാനികൾ ഒത്തുകൂടിയ ചർച്ചാവേദിയാണ് 1908-ൽ രൂപീകൃതമായ ‘വിയന്നാ സൈക്കോ അനലറ്റിക്കൽ സൊസൈറ്റി’.

1912-1930 കാലത്ത് അനേകം ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചു. നിരവധി മനോരോഗികളെ മാനസികാപഗ്രഥനത്തിനു വിധേയമാക്കി. സൈക്കോ പത്തോളജി ഓഫ് എവരിഡെ ലൈഫ്, ടോട്ടം ആൻഡ് ടാബു, ബിയോൺഡ് ദ പ്ലഷർ പ്രിൻസിപ്പിൾ, ദ ഈസ് ആൻഡ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ് എന്നിവയാണ് സുപ്രധാന രചനകൾ.

1953-64 ൽ 24 സഞ്ചികകളിലായി ഫ്രോയ്ഡിന്റെ മുഴുവൻ രചനകളും വിവർത്തനപിഴവുകൾ തിരുത്തി ‘ദ സ്റ്റാൻഡേർഡ് ഓഫ് ദ കംപ്ലീറ്റ് സൈക്കോളജിക്കൽ വർക്ക്സ് ഓഫ് സിഗ്മൺഡ് ഫ്രോയ്ഡ്’ എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.

മനസ്സിന്റെ കാണാക്കയങ്ങൾ ആദ്യമായി മനുഷ്യനെ മനസ്സിലാക്കിച്ച സിഗ്മൺഡ് ഫ്രോയ്ഡ് 1939 സെപ്റ്റംബർ 23-ന് അന്തരിച്ചു. ജർമനിയിൽ അഡോൾഫ് ഹിറ്റ്ലർ അധികാരത്തിൽ വന്നപ്പോൾ നാസി പാർട്ടി അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ പരസ്യമായി കത്തിച്ചു കളഞ്ഞിട്ടുണ്ട്.

ന്യൂ ഇൻട്രെഡക്ടറി ലെസ്സൺസ് ഓൺ സൈക്കോ അനാലിസിസ് എന്ന ഗ്രന്ഥത്തിൽ ഫ്രോയ്ഡ് എഴുതി;
“അപകർഷബോധത്തിന് ശക്തമായ ലൈംഗിക കാരണങ്ങളുണ്ട്. എന്നാൽ അതിന്റെ പ്രധാന ഭാഗവും ഉണ്ടാകുന്നത് ഈഗോയും സൂപ്പർ ഈഗോയും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ്; അവ തമ്മിലുള്ള സംഘർഷത്തിന്റെ ഒരു പ്രകാശനമാണത്. കുറ്റബോധംപോലെ”.

Content Highlights:
Sigmund Freud was the Austrian psychologist who pioneered the branch of psychology known as psychoanalysis by theorizing that the mind has an unconscious aspect.

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *