at kovoor 2

✍️ ലിബി. സിഎസ്

”സ്വന്തം ദിവ്യാത്ഭുതങ്ങളെക്കുറിച്ച് പരിശോധിക്കാൻ സമ്മതിക്കാത്തവൻ പറ്റിപ്പുകാരനാണ്. ദിവ്യാത്ഭുതങ്ങൾ അന്വേഷിക്കാൻ മെനക്കെടാത്തവൻ എളുപ്പം വഞ്ചിതനാവുന്നവനാണ്. എന്നാൽ പരിശോധന കൂടാതെ ഒരു കാര്യം വിശ്വസിക്കുന്നവനാവട്ടെ വിഡ്ഡിയും”– എ ടി കോവൂർ

ജോൽസ്യന്മാരും സിദ്ധന്മാരും അത്ഭുത പ്രവർത്തകരായ ആസാമിമാരും കത്തനാർമാരും മുക്രിമാരും എല്ലാം അദ്ദേഹത്തെ ഭയന്നു. തന്റെ ജീവിതത്തിൻ്റെ അവസാനനിമിഷം വരെയും ഡോ.കോവൂർ അന്ധവിശ്വാസങ്ങൾക്കും മതാന്ധതക്കുമെതിരെ പോരാടികൊണ്ടിരുന്നു. സമൂഹത്തെ മുറുക്കിപ്പിടിച്ചിരുന്ന ജോത്സ്യം പോലുള്ള അന്ധവിശ്വസങ്ങളെ യാതൊരു ദാക്ഷ്യണ്യവുമില്ലാതെ എതിർത്തു. സകല മതങ്ങളെയും ആൾദൈവങ്ങളെയും അവർപോലും അറിയാതെ സ്വാധീനിച്ച റോമിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി ആ വിഷ്കരിച്ചു നടപ്പിലാക്കിയ പെന്തക്കോസ്ത് കരിസ്മാറ്റിക്കിസത്തെക്കുറിച്ചും REST നെ കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിച്ചു. REBT ഉം REST ഉം തമ്മിലുള്ള വ്യത്യാസമെന്തെന്ന് അദ്ദേഹം വിശദീകരിക്കാൻ രണ്ടും പ്രയോഗിച്ചുകാണിച്ചു. ഇന്ന് സകല ആൾദൈവങ്ങളും കാണിക്കുന്ന കലാപരിപാടികൾ ശ്രദ്ധിച്ചാൽ ഈ പെന്തക്കോസ്ത് കരിസ്മാറ്റിക്കിസത്തിന്റെ രൂപഭേദങ്ങളാണെന്ന് കാണാം.

ദൈവദത്തമായി ലഭിച്ച കഴിവുകൾ ഉണ്ടെന്ന് പറഞ്ഞിരുന്ന സകല ഉഡായിപ്പുകാർക്കും അവരുടെ കഴിവ് തെളിയിക്കാൻ കോവൂർ അവസരം നൽകി. കവറിലടക്കം ചെയ്ത കറൻസി നോട്ട് നമ്പർ പറയുക, ശൂന്യതയിൽ നിന്ന് എന്തെങ്കിലും സാധനം വരുത്തുക, വെള്ളത്തിനു മീതെ നടക്കുക, ജലത്തെ വീഞ്ഞാക്കി മാറ്റുക, പൊള്ളലൊന്നുമില്ലാതെ 30 സെക്കൻഡ് തീയിൽ നിൽക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച വെല്ലുവിളികൾ. വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. മാന്ത്രിക ശക്തി കൊണ്ട് തന്നെ കൊന്നുകളയാൻ അദ്ദേഹം ഒരിക്കൽ മന്ത്രവാദികളോട് ആവശ്യപ്പെട്ടു. ഒരു വെല്ലുവിളിയും ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നില്ലെങ്കിലും എല്ലാ മതങ്ങളുടെയും പിന്തുണയോടെ അതെല്ലാം വളർന്ന് ന്യൂസ് പ്രിന്റ് തീറ്റിക്കലും മെഴുകുതിരി തീറ്റിക്കലിലും വരെ എത്തിനിൽക്കുകയാണ്.

ആസനം പത്രം തിന്നൽ വളർന്നു മെഴുകുതിരി തിന്നുന്ന അവസ്ഥയിലേക്ക് എത്തിയ മൂന്നുപേരെ എനിക്ക് നേരിട്ട് പരിചയമുണ്ട്. അതിൽ ഒരാൾ ആസനത്തിലെ കളർ മെഴുകുതിരി തിന്നുന്ന വീഡിയോയും ഫോട്ടോയും ഞൻ അവരോട് അതിനെ എതിർക്കുകയും മെഴുകുതിരി തിന്നാൽ എന്ത് സംഭവിക്കുമെന്നും അവസാനം ഓപ്പറേഷൻ ചെയ്യേണ്ടിവരുമെന്നും അല്ലെങ്കിൽ ചത്തുപോകുമെന്നും പറയുമ്പോൾ ‘നമ്മൾ എല്ലാവരും മെഴുകുതിരിപോലെ ഉരുകിത്തീരാനുള്ളവരാണ്’ എന്നൊക്കെ പറയുന്ന ശബ്ദവും ഞാൻ റിക്കോഡ്‌ ചെയ്ത് വെച്ചിട്ടുണ്ട്. പക്ഷേ അവർക്ക് പരാതിയില്ലെങ്കിൽ എന്തുചെയ്യാൻ പറ്റും? ഇവിടെ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നിലവിലില്ലാത്തതുകൊണ്ട് നമ്മൾ അതുംകൊണ്ട് പോലീസ് സ്റ്റേഷനിലും കോടതിയിലും പോയിട്ട് യാതൊരു കാര്യവുമില്ല.

ഇവിടെ തിരു കേശതട്ടിപ്പും മുടിവെള്ള കച്ചവടക്കാരനുമായ ഒരു ഉഡായിപ്പുകാരൻ അമർചിത്രകഥാ പണ്ഡിതൻ ഇവിടെ സ്ത്രീകളുടെ ഭരണഘടനാപരമായ മൗലീകാവകാശത്തെ തന്നെ ചോദ്യചെയ്‌തുകൊണ്ട് വിവരക്കേടുകൾ എഴുന്നൊള്ളിച്ചിട്ടും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചോളാം എന്നൊക്കെ പറഞ്ഞു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയ മന്ത്രിമാരും എംഎൽഎ മാരും വരെ അണ്ണാക്കിൽ പഴം തിരുകി ഇരുന്നത് നാം കണ്ടതാണല്ലോ? ഇവിടുത്തെ സകല രാഷ്ട്രീയനേതാക്കളും ഈ തട്ടിപ്പുകാരുടെയും മനുഷ്യദൈവങ്ങളുടേയുമൊക്കെ മുന്നിൽ മുട്ടിൽ ഇഴയുന്നവാന്മാരാകുമ്പോൾ അങ്ങിനെയൊക്കെ തന്നെയേ നടക്കൂ.

1925-ൽ സസ്യ ശാസ്ത്രത്തിൽ ബിരുദം നേടിയ കോവൂർ അതേ വിഷയത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ അധ്യാപകനായിരുന്നു. കേരളത്തിലെ പലതരം സസ്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി ക്രോഡീകരിക്കാനുള്ള പരിശ്രമം നടത്തി.

1928-ൽ ശ്രീലങ്കയിലെത്തിയ കോവൂർ ശിഷ്ടജീവിതം കഴിച്ചുകൂട്ടിയത് അവിടെയായിരുന്നു. ചില സുഹൃത്തുക്കളുമായി ചേർന്ന് സിലോൺ യുക്തിവാദ സംഘം രൂപീകരിച്ചു. 1943-ൽ റിച്ച് മണ്ഡിലെ ഗാൾ കോളേജിൽ പ്രൊഫസറായി. 1959-ൽ കൊളംബോയിലെ തെഴ്സ്റ്റൻ കോളേജിൽ നിന്നും വിരമിച്ചു. തുടർന്ന് സാമൂഹിക രംഗത്ത് കർമനിരതനായ അദ്ദേഹം മനഃശാസ്ത്രത്തിൽ നിരന്തരമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തി.

ഇന്ന് കേരളത്തിലെ ഏറ്റവുംവലിയ റിവൈവലിസ്റ്റുകളുടെ നേതാവും ചിലർക്ക് കുട്ടിച്ചാത്തനും നാലാം കിട ദൈവവും ഒക്കെ ആയിമാറിയ നാരായണ ഗുരുവിനെ കുറിച്ച് പ്രശസ്ത യുക്തിവാദി ഡോ.എ.ടി. കോവൂർ ശ്രീലങ്കയിൽ നിന്ന് എഴുതിയ ഒരു ലേഖനം കൂടി ഇതോടൊപ്പം ചേർക്കുന്നു.

നാരായണ ഗുരു കേരളീയരുടെ പൊതുസ്വത്ത്
————————-
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി നാരായണ ഗുരു സിലോണിലും എത്തിച്ചേർന്നു. കൊളംബോ നഗരത്തിൽ മാത്രം അന്നു ഇരുപതിനായിരത്തോളം മലയാളികൾ ഉണ്ടായിരുന്നു. അവർ ഒരു സമൂഹജീവിയായിട്ടായിരുന്നു കഴിഞ്ഞിരുന്നതു്. നിരക്ഷരകുക്ഷികളായ അമ്പതോ നൂറോ പേർ ശ്വാസം മുട്ടി ഒരു വീട്ടിൽ കഴിഞ്ഞൂ കൂടുന്ന അവസ്ഥയായിരുന്നു.

ഇതറിഞ്ഞപ്പോൾ ഗുരുവിനു അവരുടെ ജീവിതം അറിയണമെന്നു താൽപര്യമായി. അദ്ദേഹം ശിഷ്യന്മാരുമായി കൊളംബോയിലെ കപ്പിത്താൻ വത്ത എന്ന സ്ഥലത്തു എത്തിച്ചേർന്നു. അവരെ നേരിൽ പോയികണ്ടു.

പിന്നീട് അദ്ദേഹം അവിടെ ഒരു യോഗം വിളിച്ചു കൂട്ടി .യോഗത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന നിങ്ങളുടെ നിലമെച്ചപ്പെടുത്തണം. അതിന് മലയാളികൾ ഒറ്റ ശരീരമായി സംഘടിക്കണം. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽന്നും നിന്നും മുക്തി നേടണം. ഈ യോഗം വിജ്ഞാനയോഗം എന്ന പേരായ ഒരു സംഘടനക്ക് രൂപം കൊടുക്കുന്നു.

ശിഷ്യനായ സ്വാമിഗുരുപ്രസാദിനെ സംഘടനയുടെ പ്രവർത്തന ചുമതല ഏൽപ്പിച്ചിട്ട് ഗുരുമടങ്ങി. തുടർന്നു വിജ്ഞാന യോഗത്തിന്റെ പതിനൊന്നു ശാഖകളും പതിനൊന്നു നിശാപാഠശാലകളും ജന്മം കൊണ്ടു
ദിവസേന ജോലി കഴിഞ്ഞാൽ തൊഴിലാളികൾ പകിടകളിയിലും ഉടുക്കുകളിയിലും ഏർപ്പെടുന്നതിന് പകരം പുസ്തക വായനയിലേക്കും പത്രവായനയിലേക്കും തിരിഞ്ഞു തുടങ്ങി.

ഷഷ്ടിപൂർത്തി കഴിഞ്ഞവർപോലും അക്ഷരം എഴുതാനും വായിക്കാനും തുടങ്ങി.ശിഷ്യന്റെ ദൗത്യം നിർവഹിച്ചതോടെ ശിഷ്യൻ ഗുരുപ്രസാദും മടങ്ങി. എങ്കിലും ശാഖകളുടെ പ്രവർത്തനം സജീവമായി തുടർന്നു.

ശ്രീലങ്കയിലും ആണ്ടുതോറും ഗുരുവിന്റെ ജന്മദിനം ശാഖകളിൽ ആഘോഷിക്കാൻ തുടങ്ങി. തുടർന്നു ജന്മദിനം ആഘോഷിക്കാൻ ഒരു കേന്ദ്രസ്ഥാനം വേണമെന്ന് ശിക്ഷ്യന്മാർക്ക് തോന്നി. അതിന്റെ ഫലമായി 1923 ൽ ശ്രീനാരായണപുരം എന്ന ഒരു വലിയ ഹാൾ ജന്മം കൊണ്ടു.

കൊളംബോയിലെ പ്രൻസ് ഓഫ് വെയിൽസ് എവന്യൂ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശ്രീനാരായണ പുരം ഹാൾ 1950 ഓട് കൂടിയാണ് പണി പൂർത്തിയായതു്. ഗുരു കേരളീയ പൊതു സമൂഹത്തിന്റെ പൊതുസ്വത്താണ് മലയാളികളുടെ മഹാ ഗുരുവുമാണ്. എന്നതുപോലെ സിലോൺകാരുടെയും പൊതുസ്വത്തായിമാറി.

ഗുരുസിലോണിൽ പറഞ്ഞതും സംഘടിപ്പിച്ചതും നിങ്ങൾ ഒറ്റ ശരീരമായി സംഘടിക്കണം എന്നാണ്‌. ആരുടേയും ജാതിയോ മതമോ ചോദിക്കാതെയാണ് സംഘാടനയുടെ ശാഖകൾ സംഘടിപ്പിച്ചത്. സംഘടനയ്ക്ക് കൊടുത്ത പേരു് വിജ്ഞാനയോഗം എന്നായിരുന്നു മറിച്ച് ഈഴവ മഹാസഭായോഗം എന്നായിരുന്നില്ല. ഗുരുവിന്റെ മഹത്തായ ലക്ഷ്യം അറിയുക എന്നതായിരുന്നു. അറിവ് കൊണ്ട് മനുഷ്യനെ സംസ്ക്കരിച്ചെടുക്കുക എന്നതായിരുന്നു. എന്നാൽ അത് സാമ്പ്രദായികമായ അറിവ് ആയിരുന്നില്ല. അതുകൊണ്ടാണ് യോഗത്തിന് ജ്ഞാനയോഗം എന്ന പേര് നൽകാതെ വിജ്ഞാനയോഗം എന്ന പേര് നൽകിയത്.

ഗുരു അവർണന്റെ നന്മ മാത്രം നോക്കിയ ആളല്ല. എല്ലാ ജാതി മതത്തിലും പെട്ട താഴെ തട്ടുകാരനെ നല്ല ജീവിതത്തിലേക്കു ഉയർത്തി എടുക്കുക എന്നതായിരുന്നു ലക്ഷ്യം. സിലോണിലെ മലയാളികളായ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ ജന്മമെടുക്കുന്നതിന് മുമ്പെ ചിന്തിക്കുകയും സംഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്ത ഒരാൾ കൂടിയാണു ഗുരു. സിലോണിൽ ചെയ്ത അതേ പ്രവർത്തനം തന്നെയാണ് ഗുരു കേരളത്തിലും ചെയ്തതു്

(അവലംബം പ്രൊഫ: എ ടി കോവൂർ സമ്പൂർണ്ണ കൃതികൾ)

kalyan

By Editor

Leave a Reply

Your email address will not be published. Required fields are marked *